
നീലേശ്വരം ജി എൽ പി എസ് നടന്ന ഹോസ്ദുർഗ്ഗ് ബി ആർ സി തലപ്രീ സ്കൂൾ ഗണിതോത്സവവും ശാസ്ത്രോത്സവവും നീലേശ്വരം നഗരസഭ ചെയർപേഴ്സൺൺ ടിവി ശാന്ത ഉദ്ഘാടനം ചെയ്തു.ഹോസ്ദുർഗ്ഗ് ബിപിസി ഡോ. കെ വി രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ നീലേശ്വരം നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ഭാർഗവി മുഖ്യാതിഥിയായി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി ഗൗരി, വാർഡ് കൗൺസിലർ കെ ബിന്ദു, സി ആർ സി കോഡിനേറ്റർ നിഷ കെ, പി.ടി.എ പ്രസിഡൻറ് പി.കെ രതീഷ്,എസ് എം സി ചെയർമാൻ ദീപു, എന്നമദർ എ പ്രസിഡൻറ് ലേഖ ജയേഷ്എന്നിവർ സംസാരിച്ചു.സ്കൂൾ എച്ച്എം നളിനിക്ക് സ്വാഗതവും പ്രീ പ്രൈമറി അധ്യാപിക അനിത കെ നന്ദിയും പറഞ്ഞു. 98 പ്രീ പ്രൈമറി വിദ്യാർത്ഥികൾ പഠിക്കുന്ന ജി എൽപിഎസ് നീലേശ്വരത്ത് നടന്ന ഗണിതോത്സവത്തിൽ രക്ഷിതാക്കൾ വിവിധ കളികളിലൂടെ ഗണിത പഠനത്തിൻറെ സാധ്യതകൾ മനസ്സിലാക്കി.അരികെ ദൂരെ, കളനിറയ്ക്കാം,മുകളിൽ താഴെ ,കല്ലുകളി, ഒട്ടിച്ചു ചേർക്കാംതുടങ്ങി നിരവധി പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്കായി നടന്നു. കുട്ടികളും രക്ഷിതാക്കളും ഗണിതോത്സവം അക്ഷരാർത്ഥത്തിൽ ഉത്സവമാക്കി.