The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

പ്രഥ്വിരാജ് മികച്ച നടൻ, ഉർവശിയും ബീന ആർ ചന്ദ്രനും മികച്ച നടിമാർ, മികച്ച സംവിധായകൻ ബ്ലസി

തിരുവനന്തപുരം:2023 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ-ദി കോർ’ ആണ് മികച്ച ചിത്രം. മികച്ച നടനുള്ള പുരസ്‌കാരം ‘ആടുജീവിത’ത്തിലെ അഭിനയത്തിന് പൃഥിരാജ് സുകമാരന് ലഭിച്ചു.

 

ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഉർവശിയും, തടവ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ബീനാ ആർ ചന്ദ്രനും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. ‘ആടുജീവിതം’ സംവിധാനം ചെയ്ത ബ്ലസിയാണ് മികച്ച സംവിധായകൻ.

രോഹിത് എം ജി കൃഷ്ണൻ സംവിധാനം ചെയ്ത ‘ഇരട്ട’യാണ് മികച്ച രണ്ടാമത്തെ ചിത്രം.

 

‘പൂക്കാല’ത്തിലെ അഭിനയത്തിലൂടെ മികച്ച സ്വഭാവനടനുള്ള അവാർഡ് വിജയരാഘവൻ നേടി. ‘പൊമ്പിളൈ ഒരുമ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ശ്രീഷ്മ ചന്ദ്രന് മികച്ച സ്വഭാവനടിക്കുള്ള പുരസ്‌കാരം ലഭിച്ചു. പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലെ അഭിനയത്തിന് അവ്യൂക്ത് മോനോന് മികച്ച ആൺ ബാലതാരത്തിനുള്ള പുരസ്‌കാരവും, ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന ചിത്രത്തിലെ അഭിനയത്തിന് തെന്നൽ അഭിലാഷിന് മികച്ച പെൺ ബാലതാരത്തിനുള്ള പുരസ്‌കാരവും ലഭിച്ചു.

 

‘കാതൽ ദി കോറി’ലൂടെ മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം ആദർശ് സുകുമാരന് ലഭിച്ചു.

Read Previous

കായിക മേൽകൊയ്മ തിരിച്ചു പിടിക്കാൻ രാജാസ്

Read Next

ബഡ്സ് ദിനാചരണം സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!