നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫിയേയും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻഅറിഞ്ചിറ യേയും ഉൾപ്പെടുത്തിക്കൊണ്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി പുനസംഘടിപ്പിച്ചു. മുഹമ്മദ് റാഫി നിലവിൽ ഉള്ള ഹജ്ജ് കമ്മിറ്റിയിലെ അംഗമാണ്. ഷംസുദ്ദീൻ അറിഞ്ചിറ ഇതിന് മുമ്പുണ്ടായിരുന്ന കമ്മിറ്റിയിലേയും അംഗമായിരുന്നു. 15 അംഗങ്ങൾ ഉൾപ്പെടുന്ന ഹജ്ജ് കമ്മിറ്റിയെയാണ് പുനസംഘടിപ്പിച്ചത്.