The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

പോസ്റ്റർ പ്രകാശനവും സമ്മാന കൂപ്പണിന്റെ ആദ്യ വില്പനയും നടന്നു

നീലേശ്വരം: യൂത്ത് കോൺഗ്രസ്സ് നീലേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന വി പി നാരായണൻ സ്മാരക ഷട്ടിൽ ടൂർണമെന്റിന്റെ ഭാഗമായി പോസ്റ്റർ പ്രകാശനവും സമ്മാനകൂപ്പണിന്റെ ആദ്യവില്പനയും നടന്നു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് മഡിയൻ ഉണ്ണികൃഷ്ണൻ പോസ്റ്റർ പ്രകാശനവും മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് എറുവാട്ട് മോഹനൻ യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ശിവപ്രസാദ് അറുവാത്തിന് നൽകി സമ്മാനകൂപ്പണിന്റെ ആദ്യവില്പനയും നടത്തി.യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അനൂപ് ഓർച്ച അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികളായ കെ സെലൂ, പുഷ്കരാക്ഷൻ, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ സഞ്ജയ്‌ മാരാർ,ടി വി ആർ സൂരജ്,യൂത്ത് കോൺഗ്രസ്സ് ജില്ലാ ഭാരവാഹി സി കെ രോഹിത്, യൂത്ത് കോൺഗ്രസ്സ് മണ്ഡലം ഭാരവാഹികളായ ഷനീർ കോട്ടിക്കുളം, ഗോപിക മേലത്ത്, വിഷ്ണു കടിഞ്ഞിമൂല,സി ജെ സഞ്ജയ്‌, സീമ, അമൃതേഷ് വള്ളിക്കുന്ന്, ദീപേഷ് കെ, സാഗർ സുകുമാരൻ, ഷാമിൽ എന്നിവർ സംബന്ധിച്ചു

Read Previous

എരിക്കുളത്തെ വടക്കേവീട്ടിൽ പാട്ടി അമ്മ അന്തരിച്ചു

Read Next

പെന്‍ഷന്‍ പദ്ധതി കാലോചിതമായി പരിഷ്‌ക്കരിക്കണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!