
നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം പെരുങ്കളിയാട്ടത്തിന്റെ മുന്നോടിയായി പ്രോഗ്രാം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 29 ഞായർ ഉച്ചക്ക് 2.30ന് കേണമംഗലം കഴകം രംഗമണ്ഡപത്തിൽ പൂരക്കളി സെമിനാറും സംഗമവും നടക്കുന്നു. ടി ഐ മധുസൂദനൻ എം എൽ എ സെമിനാർ ഉദ്ഘാടനം ചെയ്യും. മുൻ എംഎൽഎയും കേരള പൂരക്കളി അക്കാദമി ചെയർമാനുമായ കെ കുഞ്ഞിരാമൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.പി പി മാധവ പണിക്കർ, പി ദാമോദരപ്പണിക്കർ, മയ്യിച്ച പി ഗോവിന്ദൻ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും.കുണിയൻ ശ്രീ പറമ്പത്ത് ഭഗവതി ക്ഷേത്രം,കൊയോങ്കര ശ്രീ പയ്യക്കാൽ ഭഗവതി ക്ഷേത്രം, ശ്രീ സത്യ കഴകം മടിയൻ പൂരക്കളി സംഘം എന്നീ സംഘങ്ങൾ സംഗമത്തിൽ പൂരക്കളി അവതരിപ്പിക്കും.