
പൂച്ചക്കാട് : ഗാന്ധിജയന്തിയുടെ ഭാഗമായി പൂച്ചക്കാട് 17ആം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂച്ചക്കാട് നെഹ്‌റു മൈതാനിയിൽ ഗാന്ധിജിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.
ഉദുമ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സുകുമാരൻ പൂച്ചക്കാട് അനുസ്മരണ യോഗ പരിപാടി ഉത്ഘടനം ചെയ്തു. വാർഡ് കോൺഗ്രസ് പ്രസിഡന്റ് പ്രഭു മൊട്ടൻചിറ അധ്യക്ഷനായി. മുൻ മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ ഭാസ്കരൻ തായത്ത്, പി കെ പവിത്രൻ, വ്യാപാരി കോൺഗ്രസ് നിയോജകമണ്ഡലം ട്രെഷറർ കെ എസ് മുഹാജിർ, പി കൃഷ്ണൻ, ഗോപാലൻ മാക്കംവീട്, ഗോപാലൻ മൊട്ടൻചിറ, ദാമോദരൻ ടൈലർ, ജയൻ തായത്ത്, സി എ എച്ചു വിനീത്,ടി വി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.