കാഞ്ഞങ്ങാട് : പ്രവാസി വ്യവസായി പൂച്ചക്കാട്ടെ എംസി ഗഫൂർ ഹാജിയുടെ മരണം കൊല പാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാലു പേരെ ജില്ലാ പോലീസ് മേധാവി ശിൽപ്പയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തിയ ഡി സി ആർ ബി ഡിവൈഎസ്പി കെ ജെ ജോൺസൺൻ്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അറസ്റ്റ് ചെയ്തു. ഇതിൽ മന്ത്രവാദിയും ഭർത്താവും ഉൾപ്പെടുന്നു. കൊലപെടുത്തിയ പ്രതികളെ ഇന്ന് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും.
കുളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ ഇവരുടെ ഭർത്താവ് അറസ്റ്റ് ചെയ്തത്.
2023 ഏപ്രിൽ 14-ന് പുലർച്ചയാണ് പ്രവാസി വ്യവസായി അബ്ദുൾ ഗഫൂർ ഹാജിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്
കൊലപാതകമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും കൈയിൽനിന്ന് ഗഫൂർ ഹാജി വാങ്ങിയ 596 പവൻ ആഭരണങ്ങൾ കാണാതായതോടെ മരണത്തിൽ സംശയമുയരുകയും ഹാജിയുടെ മകൻ മുസമ്മിൽ ബേക്കൽ പോലീസിൽ പരാതി നൽകുകയുമായിരുന്നു.
ഉദുമ കൂളിക്കുന്നിലെ യുവതിയെയും ഭർത്താവിനെയും സംശയമുണ്ടെന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് മൃതദേഹം ഏപ്രിൽ 28-ന് കബറിടത്തിൽനിന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തെങ്കിലും സംശയിക്കപ്പെടുന്ന ഒന്നും കണ്ടെത്തിയില്ല. ആദ്യം ബേക്കൽ ഡിവൈ.എസ്.പി.യും സംഘവുമാണ് കേസ് അന്വേഷിച്ചത്. പുരോഗതി ഉണ്ടാകാത്തതിനെത്തുടർന്ന് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് വിട്ടിരുന്നു. ഭാര്യയും മക്കളുമുൾപ്പെടെയുള്ളവർ ബന്ധുവീട്ടിലായിരുന്ന ദിവസമാണ് ഗഫൂർ മരിച്ചത്. പ്രതികളെ ഇന്ന് ഉച്ചകഴിഞ്ഞ് കോടതിയിൽ ഹാജരാക്കും.