
സുധീഷ്പുങ്ങംചാൽ
വെള്ളരിക്കുണ്ട് : മലയോര താലൂക് ആസ്ഥാനമായ വെള്ളരി ക്കുണ്ട് ടൗണിലെ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ പൂച്ചെടികൾ വച്ചു പിടിപ്പിച്ചും പാത യോരങ്ങളെ ഫലവൃക്ഷ തൈകളാൽ ഹരിതാഭ മാക്കുകയും ചെയ്ത ഹരിതം വെള്ളരിക്കുണ്ടിലൂടെ ജില്ലയിലെ മികച്ച ടൗൺ ആയിബളാ ൽ പഞ്ചാ യത്തിലെ വെള്ളരി ക്കുണ്ടിനെ തിരഞ്ഞെടുത്തു.
കാസർ മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ഗവ. ചീഫ് സെക്രട്ടറി ശാരദ മുരളീധരനിൽ നിന്ന് ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം. ജില്ലാ പഞ്ചാ യത്ത് അംഗം ഷിനോജ് ചാക്കോ. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്. വാർഡ് മെമ്പർ വിനു കെ. ആർ. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ. ജോർജ്ജ് തോമസ്. തുടങ്ങിയ ഹരിതം വെള്ളരി ക്കുണ്ട് പ്രവർത്തകർ പുരസ്‌കാരം ഏറ്റു വാങ്ങി. പഞ്ചായത്തിന്റെയും. ബ്ലോക്ക് പഞ്ചാ യത്തിന്റെ യും പുരസ്‌കാരങ്ങൾ ഇതിനകം ഹരിതം വെള്ളരി ക്കുണ്ട് പ്രവർത്തകർക്ക് ലഭിച്ചിരുന്നു.
കഴിഞ്ഞ ഒരു വർഷം മുൻപ് ആരംഭിച്ച ഹരിതം വെള്ളരിക്കുണ്ട് കൂട്ടായ്മ പ്രവർത്തകരാണ് കാസർ കോട് ജില്ലയുടെ മലയോര പ്രദേശത്തെ ചെറു പട്ടണമായ വെള്ളരി ക്കുണ്ട് ടൗണി നെയും അനുബന്ധ സ്ഥലങ്ങളെയും ഹരിത ശോഭ അണിയിക്കുന്നത്.
ആദ്യഘട്ടത്തിൽ ടൗണി ലെ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ പൂച്ചെ ടികൾ വച്ചുപിടിപ്പിച്ചായിരുന്നു തുടക്കം. പിന്നീട് പാതയോരങ്ങളിൽ ഫലവൃക്ഷ തൈകൾ നട്ടുപരി പാലിക്കുന്നതിലേക്കായി പ്രവർത്തനം.
.
ഒടയം ചാൽ ചെറുപുഴ റോഡിന്റെ മങ്കയം മുതൽ വെള്ളരി ക്കുണ്ട് ടൗൺ വരെയും വെള്ളരി ക്കുണ്ട് കൊന്ന ക്കാട് റോഡിലെ വെള്ളരി ക്കുണ്ട് പോലീസ് സ്റ്റേഷൻ വരെ യും ഉള്ള പാത യോരങ്ങളിൽ ഇതിനകം തന്നെ ഹരിതം വെള്ളരി ക്കുണ്ട് പ്രവർത്തകർ നൂറ് കണക്കിന് ഫല വൃക്ഷ തൈകൾ വച്ചു പിടിപ്പിച്ചു..
ഹൈ ബ്രീഡ് ഇനത്തിൽപ്പെട്ട മാവ്, പ്ലാവ്,പേര,അമ്പഴം, അത്തി,കണിക്കൊന്ന തുടങ്ങി വിവിധതരം ഫല വൃക്ഷ തൈകളാണ് ഉള്ളത്. ഇതിൽ പ്ലാവും. മാവും അമ്പഴവും പേരയും കായ്ച്ചും തുടങ്ങി.
ബ്ലോക്ക് പഞ്ചാ യത്ത് അംഗം ഷോബി ജോസഫ്. വാർഡ് മെമ്പർ വിനു. കെ. ആർ. വ്യാപാരി വ്യവ സായി ഏകോപന സമിതി വെള്ളരി ക്കുണ്ട് യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയൻ.ദിലീപ് മാത്യു
എന്നിവരുടെ നേതൃത്വത്തിൽ വെള്ളരി ക്കുണ്ട് ടൗണിനെ സൗന്ദര്യ വൽക്കരി ക്കുക എന്നലക്ഷ്യത്തോടെ യാണ് ഹരിതം വെള്ളരിക്കുണ്ട് പ്രവർത്തനം തുടങ്ങിയത്. ഇതിന് വെള്ളരി ക്കുണ്ടിലെ മുഴുവൻ ക്കുണ്ടിലെവ്യാപാരികളും രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലുള്ളവരും കൈകോർത്തു.
ബളാൽ ഗ്രാമപഞ്ചാത്തും. പരപ്പ ബ്ലോക്ക് പഞ്ചായത്തും ഹരിതം വെള്ളരിക്കുണ്ട് പ്രവർത്തകർ ക്ക് പിന്തുണയു മായി എത്തി യതോടെ ജില്ലയിൽ തന്നെ നവകേരളം കർമ്മ പദ്ധതിയിൽ മാലിന്യ മുക്ത കാമ്പയിനിൽ ഹരിതം വെള്ളരിക്കുണ്ട് മാതൃകയായി..
വ്യാപാരസ്ഥാപന ങ്ങൾക്ക് പുറമെ പോലീസ് സ്റ്റേഷനിലും ആശുപത്രികളിലും സ്കൂളുകളിലും സ്വകാര്യടൂഷൻ സെന്ററുകളിൽ പോലും ഇപ്പോൾ ഹരിതം വെള്ളരിക്കുണ്ട് എന്ന നാമകരണമുള്ള ചെടികളും ഫലവൃക്ഷ തൈകളും വളരുകയാണ്.