
ചിറ്റാരിക്കാൽ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെതിരെ പോക്സോ കേസ്. ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയുടെ പരാതിയിൽ തളിപ്പറമ്പ് സ്വദേശിയായ രാജേഷ് എന്ന അർജുനനെതിരെയാണ് ചിറ്റാരിക്കാൽ പോലീസ് കേസെടുത്തത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് പെൺകുട്ടിയെ ആദ്യമായി പീഡിപ്പിച്ചത് കാറിൽ വന്ന രാജേഷ് പെൺകുട്ടിയെ തളിപ്പറമ്പിലേക്ക് കൊണ്ടുപോയി താൻ താമസിക്കുന്ന റൂമിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഒക്ടോബർ മാസത്തിലും സമാന രീതിയിൽ കാറിൽ കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു രാജേഷിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട് എന്നാൽ ഇയാൾ പെൺകുട്ടിയോട് പറഞ്ഞ പേര് യാഥാർത്ഥ്യമാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട് .