
നീലേശ്വരം: പി.എൻ.പണിക്കർ ഫൗണ്ടേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന എല്ലാവർക്കും ഇംഗ്ലീഷ് പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ബ്രിഡ്ജ് കോഴ്സിന് തുടക്കമായി.
ചായ്യോത്ത് എ.യു.പി.സ്കൂളിൽ ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ പ്രൊഫ.കെ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു.നീലേശ്വരം നഗരസഭ കൗൺസിലർ എ .ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രോജക്ട് ഡയരക്ടർ
മുൻ എ.ഇ.ഒ.കെ.വി.രാഘവൻ പദ്ധതി വിശദീകരിച്ചു.ചീഫ് കോർഡിനേറ്റർ കെ.സോമരാജൻ, എം.കെ. നിരഞ്ജിനി, എൻ.സരോജിനി രാഘവൻ മാണിയാട്ട്, വി.വി.കൃഷ്ണൻ, കെ.സുമോദൻ, എൻ.വിനീത് എന്നിവർ സംസാരിച്ചു.
സാധാരണക്കാർക്ക് മൊബൈൽ ആപ്പുകൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം, ബാങ്കിംഗ് മേഖലയിലെ വിവിധ ഫോറങ്ങൾ പൂരിപ്പിക്കൽ തുടങ്ങിയവ ചെയ്യാൻ പ്രാപ്തമാക്കുന്നതിന്
ഇംഗ്ലീഷിൽ സാമാന്യവിജ്ഞാനമുണ്ടാക്കുകയാണ് ലക്ഷ്യം. തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി പൊതുമണ്ഡലത്തിലുള്ള എല്ലാവർക്കും പങ്കെടുക്കാവുന്ന ക്ലാസ്സുകൾ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും സംഘടിപ്പിക്കുവാനാണ് പി.എൻ പണിക്കർ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.