The Times of North

Breaking News!

കദളീ വനത്തിൽ ഒരുവട്ടം കൂടി പത്താമുദയത്തിന്റെ സംഗമം   ★  ജില്ലാ സമ്മേളനം 11ന്   ★  നീലേശ്വരം നഗരസഭയിൽ വലിച്ചെറിയൽ വിരുദ്ധ വാരത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.   ★  മുക്കട ജുമാ മസ്ജിദ് ഉദ്ഘാടനം :പോസ്റ്റർ പ്രകാശനം ചെയ്തു   ★  സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നത്തിൽ വീഴ്ച വരുത്തുന്നത് ഗൗരവമായി കാണും മന്ത്രി   ★  നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിന് സമീപം വൻ തീപിടുത്തം   ★  കക്കാട്ട് പ്രവാസി അസോസിയേഷന് പുതിയ സാരഥികൾ   ★  അയേൺ ഫാബ്രിക്കേഷൻ സംസ്ഥാന സമ്മേളന സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു   ★  ഇന്ത്യയില്‍ ആദ്യ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു: രോഗബാധ 8 മാസം പ്രായമുള്ള കുഞ്ഞിന്, കുഞ്ഞിന് വിദേശ യാത്രാപശ്ചാത്തലമില്ല   ★  വയലാർ അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു

പൈലറ്റിൻ്റെ ഡ്യൂട്ടി സമയം കഴിഞ്ഞു;മലേഷ്യയിലേക്കുള്ള യാത്രക്കാര്‍ നെടുമ്പാശ്ശേരിയിൽ കുടുങ്ങി

പൈലറ്റിന്‍റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനെതുടര്‍ന്ന് മലേഷ്യയിലേക്ക് പോകേണ്ട യാത്രക്കാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ  കുടുങ്ങി. ശനിയാഴ്ച രാത്രി 11 ന് മലേഷ്യയിലേക്ക് മലിൻഡോ വിമാനത്തിൽ പോകേണ്ടിയിരുന്ന 140 യാത്രക്കാരാണ് കുടുങ്ങിയത്.

ഇതേ തുടര്‍ന്ന് യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. മറ്റൊരു പൈലറ്റ് എത്തി ഇന്ന് വൈകിട്ട് അഞ്ചിന് മാത്രമേ യാത്രക്കാരെ മലേഷ്യയിലേക്ക് കൊണ്ടുപോകുകയുള്ളു. കനത്ത മഞ്ഞിനെ തുടർന്ന് ദില്ലിയിൽ നിന്നുള്ള വിമാനങ്ങളെല്ലാം നെടുമ്പാശേരിയിൽ വൈകിയാണെത്തുന്നത്. ഇതിനിടെയാണ് പൈലറ്റിന്‍റെ ഡ്യൂട്ടി കഴിഞ്ഞതിനെ തുടര്‍ന്ന് വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ ദുരിതത്തിലായത്.

ഒരു പൈലറ്റിന് നിശ്ചിത സമയം മാത്രമാണ് വിമാനം പറത്താൻ അനുമതിയുള്ളത്. കനത്ത മൂടൽ മഞ്ഞ് ഉള്‍പ്പെടെയുള്ള  പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വിമാനങ്ങള്‍ വൈകുന്ന സാഹചര്യമാണുള്ളത്. മെലിന്‍ഡോ എയര്‍ പോലുള്ള വിമാന കമ്പനികള്‍ക്ക് പ്രധാന സ്ഥലങ്ങളിൽ അല്ലാതെ രണ്ടിൽ കൂടുതൽ പൈലറ്റുമാര്‍ ക്യാമ്പ് ചെയ്യാറുമില്ല.

Read Previous

ആദ്യ ക്വാർട്ടറിൽ ആതിഥേയരായ കോസ് മോസിന് ജയം

Read Next

പെരിയ ഇരട്ടകൊലക്കേസ്: 9 പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73