
നീലേശ്വരം: ഒരു മനുഷ്യൻറെ ആത്മിയ ബന്ധമാണ് പെരുങ്കളിയാട്ടം എന്ന് കേരള മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് അഭിപ്രായപ്പെട്ടു. നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ തുളുനാടൻ പെരുമ സാംസ്കാരിക സായാഹ്നം ഉൽഘാടനം ചെയ്തു കൊണ്ടു സംസാരിക്കുക
യായിരുന്നു അദ്ദേഹം. സാംസ്കാരിക മൂല്യങ്ങൾ സംരക്ഷിക്കുകയും, അവ വളർത്തി എടുക്കാൻ കഴിയുന്നതായിരിക്കണം പെരുങ്കളിയാട്ടം സംഘാടക സമിതി എന്നും കൂട്ടിച്ചേർത്തു.
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഇടമലയാർ സ്പെഷ്യൽ ജഡ്ജി ടി മധുസൂദനൻ മുഖ്യാതിഥി ആയിരുന്നു. കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് മെംബർ ഉമേശൻ ബേളൂർ, കെ വി ഉഷ, പി വിജയകുമാർ, എ വിനോദ് കുമാർ, ഉദയൻ പാലായി, കെ ചന്ദ്രൻ മാസ്റ്റർ, പി വി ശ്രീധരൻ, ടി ശശിധരൻ, പി സുരാജ്, എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ കെ രഘു,
അഡ്വ കെ പി അശോക് കുമാർ എന്നിവർ ഉപഹാരം നൽകി. ടി വേണു സ്വാഗതവും, പി മനോജ് നന്ദിയും പറഞ്ഞു.