നീലേശ്വരം: സെപ്റ്റംബർ 7-ന് നീലേശ്വരത്ത് വെച്ച് നടത്തുന്ന സാർവ്വജനിക ശ്രീ ഗണേശോത്സവത്തോടനുബന്ധിച്ച് നൽകുന്ന അന്നദാനത്തിന്നുള്ള സാധനങ്ങളുമായി പേരോൽ ജുമാ-അത്ത് ഭാരവാഹികൾ ശ്രീ ഗണേശ മന്ദിരത്തിലെത്തി. ജുമാ അത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ.പി. മഹമ്മൂദ് ഹാജി, സെക്രട്ടറി ആർ.ഷാജഹാൻ, ഇ.കെ സുബൈർ, അസീസ് പാലാത്തടം, മൺസൂർ കിണാവൂർ, ടി.കെ സാദിഖ് എന്നിവരെ ആഘോഷക്കമ്മിറ്റി ഭാരവാഹികളായ ചെയർമാർ സുരേഷ് കൊക്കോട്ട്, രക്ഷാധികാരി എൻ. ഉദയശങ്കർ പൈ, വർക്കിംങ് ചെയർമാൻ കെ.രാമചന്ദ്രൻ, ഖജാൻജി എം. ഗോവിന്ദൻ നായർ, ട്രസ്റ്റി പി. നാരായണൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഏറെ മതസൗഹാർദ്ദം വിളിച്ചോതുന്ന ചടങ്ങായി മാറി.