The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

പെരിയ ഇരട്ടക്കൊല: പ്രതികളെ ചോദ്യം ചെയ്യൽ പൂർത്തിയായി വിധി ഉടൻ

കാസർകോട്: പ്രമാദമായ പെരിയ ഇരട്ട കൊലക്കേസിൽ പ്രതികളെ ചോദ്യം ചെയ്യൽ കൊച്ചിയിലെ സി ബി ഐ കോടതിയിൽ പൂർത്തിയായി. കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ മുൻ എംഎൽഎ കെ വി കുഞ്ഞിരാമനടക്കമുള്ള 24 പ്രതികളെ ചോദ്യം ചെയ്യലാണ് പൂർത്തിയായത്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ 1500 ഓളം ചോദ്യങ്ങളാണ് കോടതി പ്രതികളോട് ചോദിച്ചത്.കേസിൽ പ്രതിഭാഗത്തിൻ്റെ സാക്ഷികളോ, രേഖകളോ ഉണ്ടെങ്കിൽ ഈ മാസം 20 ന് ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു.2019 ഫെബ്രുവരി 17 ന് രാത്രിയാണ് ശരത് ലാലിനെയും കൃപേഷിനെയും ബൈക്കിൽ സഞ്ചരിക്കുമ്പോൾ വാഹനങ്ങളിൽ പിന്തുടർന്നെത്തിയ സി.പി. എം പ്രവർത്തകർ വെട്ടി കൊന്നത്.ആദ്യം ലോക്കൽ പൊലീസും .പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസിൽ 14 പേരെ പ്രതികളാക്കുകയും 11 സി പി എം പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.ഒന്നാം പ്രതി പീതാംബരനടക്കം 11 പ്രതികൾ കഴിഞ്ഞ അഞ്ചര വർഷത്തിലേറെയായി ജുഡിഷ്യൽ കസ്റ്റഡിയിലാണ്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മണികണ്ഠൻ, സി പി എം ഏരിയ കമ്മിറ്റിയംഗം ബാലകൃഷ്ണൻ അടക്കം മൂന്നു പേർക്ക് നേരത്തെ കോടതി ജാമ്യമനുവദിച്ചിരുന്നു. പിന്നീട് ശരത് ലാലിൻ്റെയും, ക്യപേഷിൻ്റെയും മാതാപിതാക്കൾ നടത്തിയ നിയമ പോരാട്ടത്തെ തുടർന്ന് സുപ്രീം കോടതി കേസന്വേഷണം സിബിഐക്ക് കൈമാറി. സി ബി ഐ തിരുവനന്തപുരം യൂനിറ്റ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗവും മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമനടക്കം 10 സി പി എം പ്രവർത്തകരെ പ്രതിചേർത്തു. ഇതിൽ അഞ്ച് പേരെ 2021 ഡിസംബറിൽ അറസ്റ്റ് ചെയ്തു.ഇവരിപ്പോൾ കാക്കനാട് ജയിലിലാണ്.5 പേർ കോടതിയിൽ ഹാജരായി ജാമ്യത്തിലിറങ്ങി.കേസിൻ്റെ വിചാരണ 2023 ഫെബ്രുവരി 2 മുതൽ ആരംഭിച്ചു.ഒരു വർഷത്തിലേറെ നടന്ന സാക്ഷി വിസ്താരത്തിനൊടുവിലാണ് ഈ മാസം കേസിൽ പ്രതികളെ ചോദ്യം ചെയ്യൽ ആരംഭിച്ചത്.ഇന്നലെ കെ വി കുഞ്ഞിരാമൻ, കെ മണികണ്ഠൻ അടക്കമുള്ള 24 പ്രതികളും സിബിഐ കോടതിയിൽ ഹാജരായി.കേസിൻ്റെ വാദപ്രതിവാദങ്ങൾ അടുത്ത മാസത്തോടെ പൂർത്തിയാക്കി നവമ്പറിൽ രാജ്യം ഉറ്റുനോക്കുന്ന കേസിൻ്റെ വിധി പ്രസ്താവം ഉണ്ടാകുമെന്നാണ് നിയമവൃത്തങ്ങൾ നൽകുന്ന വിവരം.

Read Previous

മുൻ എ ഇ ഒ സുബാഷ് ചന്ദ്രബോസ് അന്തരിച്ചു

Read Next

സ്നേഹാലയത്തിൽ ഓണത്തിന് സ്നേഹ വിരുന്നൊരുക്കി ജില്ല പോലീസ് 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!