പെരിയ ഇരട്ട കൊലപാതക കേസിൽ വിസ്താരം നടത്തിയ അഡീഷണൽ ജില്ലാ ജഡ്ജി കമാനീസിന്റെ സ്ഥലംമാറ്റം നീട്ടിവെക്കണമെന്ന് സിബിഐയുടെ അപേക്ഷയിൽ രജിസ്ട്രാറോട് ഹൈക്കോടതി റിപ്പോർട്ട് തേടി. 18നാണ് പുതിയ ജഡ്ജി ശേഷാദ്രിനാഥ് ചുമതലയേൽക്കേണ്ടത്. വിസ്താരം പൂർത്തിയാക്കിയ ജഡ്ജിയെ തന്നെ ബാക്കി നടപടികൾ കൂടി തീർക്കാൻ അനുവദിക്കണമെന്നാണ് സിബിഐയുടെ അപേക്ഷ. ക്രിമിനൽ നടപടി ചട്ടം 313 പ്രകാരം പ്രതികളെ കോടതി ചോദ്യം ചെയ്യുന്ന നടപടിയും തുടർന്ന് ഇരു ഭാഗത്തിന്റെ വാദങ്ങളുമാണ് അവശേഷിക്കുന്നത്. ഇതിനായി 700 നടുത്ത് ചോദ്യങ്ങളാണ് വിചാരണ കോടതി തയ്യാറാക്കിയിരിക്കുന്നത് ഈ ഘട്ടത്തിലാണ് ജഡ്ജിയുടെ സ്ഥലംമാറ്റം. നടപടികൾ പൂർത്തിയാക്കി അടുത്തമാസം വിധി പറയാൻ കഴിയുമായിരുന്നു. എന്നാൽ, പുതിയ ജഡ്ജി എത്തുന്നപക്ഷം വിധി നീളും.
എറണാകുളം സിബിഐ പ്രത്യേക കോടതി ജഡ്ജിയാണ് കമാനീസ്. സ്ഥലംമാറ്റ ഉത്തരവാകുന്ന സാഹചര്യത്തിൽ കെ കാമാനീസ് വിധി പറയാൻ അവസരം ലഭിക്കില്ല.അതിനാൽ പെരിയ കേസിന്റെ വിധി പറയും വരെ കമാനീസിന്റെ സ്ഥലംമാറ്റം നടപ്പാക്കുരുത് എന്നാണ് സിബിഐയുടെ അഭ്യർത്ഥന
പതിനാല് മാസം വിസ്താരം നടത്തിയ ജഡ്ജി തന്നെ വിധി പറയുന്നത് വഴി കേസ് നടപടികൾ വേഗം അവസാനിപ്പിക്കാൻ കഴിയും എന്നാണ് സിബിഐയുടെ നിലപാട്. അല്ലാത്തപക്ഷം വിസ്താരം ഒഴികെയുള്ള മറ്റെല്ലാം നടപടികളും പുതിയ ജഡ്ജിയുടെ മുന്നിൽ ആവർത്തിക്കണം. പ്രധാന സാക്ഷികൾ ഉൾപ്പെടെ 160 പേരുടെ വിസ്താരമാണ് പൂർത്തിയാക്കിയത്. കേസിൽ ആദ്യം അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച ഡിവൈഎസ്പിഎം പ്രദീപ്, തുടർന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ സിബിഐ ഡിവൈഎസ്പിഎസ് അനന്തകൃഷ്ണൻ എന്നിവരെയും വിസ്തരിച്ചിരുന്നു. ആദ്യം കേസ് അന്വേഷിച്ച പോലീസ് സ്റ്റേഷൻ ഓഫീസറുടെ വിചാരണയാണ് ഒടുവിൽ നടന്നത്. വിചാരണ ആരംഭിച്ചത് കഴിഞ്ഞവർഷം ഫെബ്രുവരി 2നു ആയിരുന്നു