The Times of North

Breaking News!

ട്രെയിനിൽ നിന്നു യുവതിയെകയറി പിടിച്ച യുവ സൈനീകൻ അറസ്റ്റിൽ   ★  പോക്സോ കേസിൽ 18കാരൻ അറസ്റ്റിൽ   ★  പട്ടികജാതി യുവജന സംഘങ്ങൾക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു.   ★  കെ സെവൻസ് സീസൺ 4 ഏപ്രിൽ 5 ന് തുടങ്ങും   ★  കാരുണ്യത്തിന്റെ കേദാര കേന്ദ്രത്തില്‍ ആഘോഷ പെരുന്നാള്‍   ★  മുഴക്കോം ചാലക്കാട്ട് ചെക്കിപ്പാറ ഭഗവതി ക്ഷേത്രം അന്തിത്തിരിയൻ എ വി കുഞ്ഞിരാമൻ അന്തരിച്ചു   ★  നടൻ രവികുമാർ അന്തരിച്ചു   ★  വിമുക്തഭടൻ തീവണ്ടി തട്ടി മരിച്ച നിലയിൽ   ★  തച്ചങ്ങാട് ബാലകൃഷ്ണൻ ജനഹൃദയങ്ങളിൽ നിറഞ്ഞുനിന്ന നേതാവ്: ടി.സിദ്ദിഖ് എം എൽ എ   ★  ജില്ല സെക്യൂരിറ്റി & ഹൗസ് കീപ്പിംഗ് വർക്കേഴ്സ് യൂണിയൻ സി.ഐ ടി യു ജില്ല സമ്മേളനം മെയ്യ് 4 ന് നീലേശ്വരത്ത്

ഭിന്നശേഷിക്കാർ സമൂഹത്തിൽ ഒറ്റപ്പടേണ്ടവരല്ല: ഡോ.അംബികാസുതൻ മാങ്ങാട്

കാഞ്ഞങ്ങാട്:ഭിന്നശേഷിക്കാരായ വ്യക്തികൾ സമൂഹത്തിൽ ഒറ്റപ്പെടേണ്ടവരല്ലെന്നും അവർ മുൻ നിരയിൽ എത്തേണ്ടവരാണെന്നും അവർക്ക് വിവിധങ്ങളായ കഴിവുകളുടെ അനുഗ്രഹങ്ങൾ ഉള്ളവരാണ് എന്നും നോവലിസ്റ്റും പരിസ്ഥിതി പ്രവർത്തകനുമായ ഡോ.അംബികാസുതൻ പറഞ്ഞു.ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷന്റെ പതാക ദിനത്തോടനുബന്ധിച്ച് പടന്നക്കാട് നെഹറു കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഉൺർവ്-2024 ജില്ല ഭിന്നശേഷി കുടുംബ സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണ്ടുകാലങ്ങളിൽ വീട്ടിലെ ഏകാന്തതയിൽ പുറം ലോകത്തിന്റെ വെളിച്ചം കാണാൻ നിർവ്വാഹമില്ലാതെ തടവിലാക്കപ്പെട്ടത് പോലെ ജീവിത കാലം മുഴുവൻ ഒറ്റപ്പെട്ട് കഴിയേണ്ട അവസ്ഥയാണ് ഭിന്നശേഷിക്കാരിൽ മിക്കവർക്കും ഉണ്ടായിരുന്നത്,എന്നാൽ ഇന്ന് ആധുനീക കേരളത്തിൽ ഭിന്നശേഷിക്കാരുടെ അവകാശങ്ങളെ ഭരണകൂടങ്ങളും സമൂഹവും വ്യക്തമായി മനസിലാക്കിയിട്ടുണ്ട്.എല്ലാ വിധത്തിലും മുഖ്യധാരയിലെത്താനുള്ള അവസരങ്ങൾ ഭിന്നശേഷിക്കാർക്ക് ലഭ്യമാണ്,പലവിധത്തിലുളള കഴിവുകളാൽ അനുഗ്രഹിക്കപ്പെട്ടവരാണ് ഭിന്നശേഷി സമൂഹം എന്നും അംഭികാസുതൻ മാങ്ങാട് കൂട്ടിച്ചേർത്തു.

എ കെ ഡബ്ളിയു ആർ എഫ് ജില്ല പ്രസിഡണ്ട് രാഗേഷ് കൂട്ടപ്പുന്ന അദ്ധ്യക്ഷനായി.

സംഘടനയുടെ പ്രഥമ സംസ്ഥാന പ്രസിഡണ്ട് സന്തോഷ് മാളിയേക്കൽ മുഖ്യപ്രഭാഷണം നടത്തി

ചടങ്ങിൽ വെച്ച് സംഘടനയുടെ സ്നേഹോപഹാരം അംബികാസുതൻ മാങ്ങാടിന് സമർപ്പിച്ചു.

തുടർന്ന്‌ വിവിധ മേഖലകളിൽ വ്യക്തി മുദ്ര കൈവരിച്ച വ്യക്തികളെ ഉപഹാരം നൽകി ആദരിച്ചു.മൊയ്തീൻ പൂവടുക്ക, ഇബ്രാഹിം ബിസ്മി,വിന്ധുജ വി കുമാർ പി ആർ ഒ, വിനീഷ് നെഹ്‌റു കോളേജ് എൻ എസ് എസ് കോഡിനേറ്റർ,ഷിജി സിസ്റ്റർ, ആദി നാരായൺ,സന്തോഷ്‌ കെ. എം എന്നിവർ സംസാരിച്ചു.ജില്ല സെക്രട്ടറി സുനിൽ കുമാർ ബങ്കളം സ്വാഗതംവും ജില്ല ട്രഷറർ രാമചന്ദ്രൻ നീലേശ്വരം നന്ദിയും പറഞ്ഞു.

തുടർന്ന് വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി.കുംടുബ സംഗമത്തിലേക്കുള സമ്മാനങ്ങളും ഭക്ഷണവും

സ്പോൺസർ ചെയ്തത് കൂട്ടം കുടുംബകൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റി കാസർഗോഡിന്റെ നേതൃത്വത്തിലാണ്.

Read Previous

പാക്യാര കാറ്റിൽ പോണ്ടിൽകാർക്ക് പട്ടയം നൽകണം 

Read Next

മടിക്കൈ സർവീസ് സഹകരണ ബാങ്ക് എക്സലൻസി അവാർഡ് ഏറ്റുവാങ്ങി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73