സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം നാളെ (ജൂണ്‍ 11 ചൊവ്വ) നടക്കും. കാസര്‍കോട് ജില്ലയിലെ 15 സ്ഥലങ്ങളില്‍ സ്ഥാപിച്ച സൈറണുകളും നാളെ വൈകീട്ട് നാല് മണിക്കു ശേഷം മുഴങ്ങും. ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴില്‍ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ സ്ഥാപിച്ച 85 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് നടക്കുന്നത്. ജില്ലയില്‍ ആറ് കേന്ദ്രങ്ങളിലാണ് മുന്നറിയിപ്പ് സൈറണുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
അട്ക്കത്ത്ബയല്‍ ജി.എഫ്.യു.പി.എസ്, ചെറുവത്തൂര്‍ ജി.എഫ്.വിഎച്ച്.എസ്.എസ്, കുഡ്‌ലു സൈക്ലോണ്‍ ഷെല്‍ട്ടര്‍, കുമ്പള ജി.എച്ച്.എസ്.എസ്, പുല്ലൂര്‍ പെരിയ സൈക്ലോണ്‍ ഷെല്‍ട്ടര്‍, വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലാണ് ജില്ലയില്‍ സൈറണുകള്‍ സ്ഥാപിച്ചിട്ടുള്ളത്. പരീക്ഷണമായതിനാല്‍ സൈറണുകള്‍ മുഴങ്ങുമ്പോള്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു.