
കുടുംബശ്രീ മിഷൻ ആസൂത്രണം ചെയ്ത വയോജന ഓക്സിലറി സംഗമം വേറിട്ട അനുഭവമായി.നീലേശ്വരം നഗരസഭ കുടുംബശ്രീ മോഡൽ സിഡിഎസ്നേതൃത്വത്തിൽ നടത്തിയ പരിപാടി നഗരസഭ ചെയർപേഴ്സൺ ടി. വി. ശാന്ത പരിപാടി ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ പി.എം. സന്ധ്യ സ്ഥിരം സമിതി അധ്യക്ഷ വി. ഗൗരി കൗൺസിലർമാരായ ടി. വി. ഷീബ, പി. കെ. ലത,പി. പി. ലത, എം. കെ.. വിനയരാജ്, മെമ്പർ സെക്രട്ടറി. ടി. വി. രാജേഷ് സംസാരി ച്ചു.സി ഒ സുജ,എം ഇ സി രജിത, കൺവീനർമാർ സി ഡി എസ് അംഗങ്ങൾ, എ ഡി എസ് അംഗങ്ങൾ, വയോജന അയൽക്കൂട്ട അംഗങ്ങൾ, ഓക്സിലറി അംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു.
ഓക്സിലറി ആർ.പി അമൃത സുരേഷ്,കമ്മ്യൂണിറ്റി കൗൺസിലർ അനില, സി ഡി എസ് ചെർപേഴ്സൺ പി. എം. സന്ധ്യ എന്നിവർ വിഷയവതരണം നടത്തി.സംവാദങ്ങളും, വിവിധകലാപരിപാടികളും അവതരിപ്പിച്ചു, വൈസ് ചെയർപേഴ്സൺ എം.ശാന്ത സ്വാഗതവും
കൺവീനർ ശശികല നന്ദിയും പറഞ്ഞു.