മംഗളൂരുവിൽ നിന്ന് നാഗ്പൂർ വഴി പാട്നയിലേക്ക് പോകുന്ന 03243/03244 പാട്ന – മാംഗളൂരു സെൻട്രൽ – പാട്ന സമ്മർ സ്പെഷലിന് നീലേശ്വരത്ത് സ്റ്റോപ്പ്. ജൂൺ ഒന്നിന് പാട്നയിൽ നിന്ന് പുറപ്പെട്ട ട്രെയിൻ നാലിന് രാവിലെ 4.27 നും ജൂൺ നാലിന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 9.08 നുമാണ് നീലേശ്വരത്ത് നിർത്തുക.
യാത്രക്കാരുടെ എണ്ണത്തിൽ പ്രതിദിനം വർധന അനുഭവപ്പെടുന്ന നീലേശ്വരത്ത് സ്റ്റോപ്പനുവദിച്ച റെയിൽവെ അധികൃതരെ നീലേശ്വരം റെയിൽവെ വികസന ജനകീയ കൂട്ടായ്മ അഭിനന്ദിച്ചു. ഉത്തര മലബാറിലെ യാത്രക്കാർക്ക് നാഗ്പൂർ പോകുന്നതിന് വടക്കാഞ്ചേരിയോ തൃശ്ശൂരോ പോയി ട്രെയിൻ കയറേണ്ട അവസ്ഥ മാറ്റുന്നതിന് മംഗളൂരുവിൽ നിന്ന് നാഗ്പൂർ വഴി പ്രതിവാര ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.