
പയ്യന്നൂർ: നഗരസഭ ബസ്റ്റാൻ്റിൻ്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിച്ചു. പയ്യന്നൂർ എം.എൽ.എ. ടി.ഐ. മധുസൂദനൻ അദ്ധ്യക്ഷനായി.
വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ,മുൻ എംഎൽഎ സി. കൃഷ്ണൻ, അഡ്വ.പി.സന്തോഷ്, അഡ്വ.ശശി വട്ടക്കൊവ്വൽ, കെ.കെ.ഫൽഗുനൻ ,വി.ബാലൻ, എം.രാമകൃഷ്ണൻ, പനക്കീൽ ബാലകൃഷ്ണൻ, ഇക്ബാൽ പോപ്പുലർ തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സന്നിഹിതരായിരുന്നു.നഗരസഭ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത സ്വാഗതം പറഞ്ഞു.
നഗരസഭ തനത് ഫണ്ട് 5 കോടി രൂപ വിനിയോഗിച്ചാണ് നിർമ്മാണം നടത്തുന്നത്. നിർമ്മാണ മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല.