നീലേശ്വരം:പാർലിമെന്റ് ഇലക്ഷനിൽ ജോലി ചെയ്ത വീഡിയോ ഗ്രാഫർമാർക്ക് വേതനം എത്രയും വേഗം നൽകണമെന്നും ഇലക്ഷൻ കമ്മീഷൻ ഫണ്ട് വകയിരുത്തിയിട്ടും ട്രഷറി നിയന്ത്രണത്തിന്റെ പേരിൽ സംസ്ഥാന സർക്കാർ തൊഴിലാളികളുടെ വേതനം പിടിച്ചു വെക്കുന്നത് പ്രതിഷേധാർഹമാണെന്നും, രാജറോഡിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നും ആൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ (എ കെ പി എ)നീലേശ്വരം യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
നീലേശ്വരം വ്യാപാര ഭവനിൽ വച്ച് ചേർന്ന എ കെ പി എ നീലേശ്വരം യൂണിറ്റ് സമ്മേളനം മേഖല പ്രസിഡന്റ് സി കെ ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് പത്മജ ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുഗുണൻ ഇരിയ മുഖ്യാഥിതിയായിരിന്നു. മേഖല സെക്രട്ടറി പ്രഭാകരൻ തരംഗിണി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം പ്രശാന്ത് തൈക്കടപ്പുറം, ജില്ലാ ജോയിൻ സെക്രട്ടറി പ്രജിത്ത് കളർ പ്ലസ്,ഗോകുലൻ കെ വി, ശ്രീജിത്ത് നീലായി, ശശി കുമാർ തുടങ്ങിയവർ സംസാരിച്ചു.
യൂണിറ്റ് സെക്രട്ടറി ഹരീഷ് ചൈത്രം സ്വാഗതവും, ട്രഷറർ ശശി കുമാർ നന്ദിയും പറഞ്ഞു.
2024-25വർഷത്തെ പുതിയ ഭാരവാഹികളായി
പ്രസിഡന്റ് ഹരീഷ് ചൈത്രം,
സെക്രട്ടറി ശശികുമാർ,
ട്രഷറർ ജസ്റ്റിൻ വർണ്ണം
വൈസ് പ്രസിഡന്റ് പ്രിയേഷ് കുമാർ,
ജോയിൻ സെക്രട്ടറി രഞ്ജിത്ത് ഐ മാജിക്
പി ആർ ഒ രാജേഷ് അനാമിക എന്നിവരെ തിരഞ്ഞെടുത്തു.
സെക്രട്ടറി ഹരീഷ് ചൈത്രം സ്വാഗതവും, ജോയിൻ സെക്രട്ടറി വിനു മൈമൂൺ നന്ദിയും പറഞ്ഞു