The Times of North

Breaking News!

വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്   ★  തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ   ★  റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി   ★  ഒമാനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികൾ അരലക്ഷം രൂപ തട്ടിയതായി കേസ്   ★  പൂട്ടിക്കിടന്ന വീടിന്റെ വാതിൽ തകർത്ത് ആറരപവനും 35000 രൂപയും കവർച്ച ചെയ്തു   ★  ഐ എൻ എൽ പ്രാതിനിധ്യം തിരിച്ചു കിട്ടി; ഷംസുദ്ദീൻ അറിഞ്ചിറ ഹജ്ജ് കമ്മിറ്റിയിൽ    ★  ഹൊസങ്കടിയിൽ ഫ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടുത്തം   ★  പി പി മുഹമ്മദ് റാഫിയും ഷംസുദ്ദീൻ അറിഞ്ചിറയും ഹജ്ജ് കമ്മിറ്റി അംഗങ്ങൾ   ★  മുരളീകൃഷ്ണന് ആശ്വാസമേകി നീലേശ്വരം ജനമൈത്രി പോലീസ്   ★  ജില്ല കബ്ബ് ബുൾ ബുൾ ഉൽസവിന് കുമ്പളപ്പള്ളി എസ്.കെ.ജി.എം എ.യു.പി സ്കൂളിൽ തുടക്കമായി.

‘കാണുന്ന സിനിമയ്ക്ക് മാത്രം പണം’; സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒടിടി ‘സി സ്പേസ്’ അവതരിപ്പിച്ച് കേരളം

തിരുവനന്തപുരം:സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യത്തെ ഒടിടി പ്ലാറ്റ് ഫോമായ ‘സി സ്പേസ്’ അവതരിപ്പിച്ച് കേരളം. തിരുവനന്തപുരം കൈരളി തിയേറ്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ‘സി സ്പേസി’ന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. മലയാള സിനിമയുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്ന നിര്‍ണായക ചുവടുവയ്പാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിനിമ പ്രദർശനത്തിന്റെ ചരിത്രത്തിലെ വർത്തമാന കാല ഏടായി മാറുകയാണ് ഒടിടി പ്ലാറ്റ്ഫോമുകൾ. മാറുന്ന ആസ്വാദന രീതികളുടെ പുതിയ സങ്കേതങ്ങളാണവ. ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളും കളറും കടന്ന് വെർച്വൽ റിയാലിറ്റിയിലും ഓക്മെന്റൽ റിയാലിറ്റിയിലും എഐയിലും എല്ലാം വന്നെത്തിയിരിക്കുകയാണ്. സിനിമ പ്രദർശനത്തിലും ആസ്വാദനത്തിലും അതിനനുസൃതമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്, പിണറായി വിജയൻ വ്യക്തമാക്കി.കാണുന്ന ചിത്രങ്ങൾക്ക് മാത്രം പണം നൽകേണ്ടി വരുന്ന പേപ്പർ വ്യു രീതിയാണ് സി സ്പേസിൽ അവലംബിച്ചിട്ടുള്ളത്. ഒരു ഫീച്ചർ ഫിലിം കാണാൻ 75 രൂപ. കുറഞ്ഞ ദൈർഘ്യമുള്ള ചിത്രങ്ങൾക്ക് അതിനനുസരിച്ചുള്ള നിരക്ക്. പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന പണത്തിന്റെ നേർപകുതി നിർമ്മാതാവിനോ പകർപ്പകവകാശമുള്ള വ്യക്തിക്കോ സ്ഥാപനത്തിനോ ആണ് ലഭിക്കുക എന്നും മുഖ്യമന്ത്രി പറഞ്ഞു.

കലാമേന്‍മയുള്ളതും ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയതും ശ്രദ്ധേയ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചവയുമായ മലയാള ചിത്രങ്ങള്‍ സി സ്പേസില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

കെഎസ്എഫ് ഡിസിക്കാണ് ഒടിടിയുടെ നിര്‍വ്വഹണച്ചുമതല. സി സ്പേസിലേക്കുള്ള സിനിമകള്‍ തിരഞ്ഞെടുക്കുന്നതിനും അംഗീകരിക്കുന്നതിനുമായി 60 അംഗ ക്യൂറേറ്റര്‍ സമിതി കെഎസ്എഫ് ഡിസി രൂപീകരിച്ചിട്ടുണ്ട്.

 

Read Previous

‘തന്തയ്ക്ക് പിറന്ന മകളോ, തന്തയെ കൊന്ന സന്താനമോ?, എന്ത് വിശേഷിപ്പിക്കണം’; പത്മജ ചെന്നാല്‍ ബിജെപിക്ക് കൂടുക ഒരു വോട്ട്, അത് പത്മജയുടെ വോട്ട്: രാഹുല്‍ മാങ്കൂട്ടത്തില്‍

Read Next

കൊടുംചൂടിൽ വെന്തുരുകി കേരളം; 8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73