ഉദുമ:- 40 വർഷത്തോളമായി ഉദുമ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലായിരുന്ന പാക്യാരയിലെ കാറ്റിൽ പോണ്ടിൽ (മേച്ചിൽപുറം) താമസിക്കുന്ന എട്ടോളം കുടുംബങ്ങൾക്ക് ഇതുവരെ പട്ടയം നൽകാത്ത റവന്യൂ അധികൃതരുടെ നടപടികളിൽ ജനശ്രീ ഉദുമാ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു . 2014 ആഗസ്റ്റ് മാസത്തിൽ ഉദുമ പഞ്ചായത്ത് ഭരണസമിതി’ പാക്യാര ദൊഡ്ഡി കോളനിയിൽ താമസമാക്കിയവർക്ക് അനുകൂലമായ നിലപാടെടുത്ത് പ്രമേയം പാസാക്കി ജില്ല പഞ്ചായത്തിന് നൽകി.
ജില്ലാ പഞ്ചായത്ത് 2015ൽ പഞ്ചായത്ത് ഡയറക്ടർക്ക് കൈമാറി പഞ്ചായത്ത് ഡയറക്ടറും ജില്ല കലക്ടറും നൽകിയ ഫയലുകൾക്ക് റവന്യു അധികൃതരുടെ മെല്ലെ പോക്ക് നയം കൊണ്ട് എട്ടോളം കുടുംബങ്ങൾ പട്ടയം ലഭിക്കാത്ത അവസ്ഥയിലാണെന്ന്
യോഗം ആരോപിച്ചു. യോഗം ജനശ്രി ജില്ല ചെയർമാൻ കെ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു.
പി.വി. ഉദയകുമാർ അദ്ധ്യക്ഷം വഹിച്ചു. കെ.പി.സുധർമ, രവീന്ദ്രൻ കരിച്ചേരി അഡ്വ: ജിതേഷ് ബാബു,ചന്തു കുട്ടി പൊഴുതല,സിനി രവികുമാർ രാജ് കലനാരായണൻ, ലിനി മനോജ് ,ശോഭന ‘എന്നിവർ പ്രസംഗിച്ചു