നീലേശ്വരം: പട്ടേന ശ്രീ മുങ്ങത്ത് ഭഗവതി ക്ഷേത്രം കളിയാട്ട മഹോൽസവം നവമ്പർ 3, 4, 5 (ഞായർ തിങ്കൾ ചൊവ്വ) ദിവസങ്ങളിൽ നടക്കും.3ന് ഞായർ വൈകുന്നേരം 6 മണിക്ക് പട്ടേന ശ്രീ സുവർണ്ണവല്ലി ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും എഴുന്നള്ളത്ത് വീരഭദ്രസ്വാമി ക്ഷേത്ര ദർശനാനന്തരം പട്ടേന മുങ്ങത്ത് ഭഗവതി ക്ഷേത്രത്തിലെത്തും.തുടർന്ന് തിടങ്ങൽ.പൂമാരുതൻ തെയ്യം വെള്ളാട്ടം, രക്ത ചാമുണ്ടി തോറ്റം, ചെർളത്ത് ഭഗവതി തോറ്റം, വിഷ്ണുമൂർത്തി തോറ്റം, എഴുന്നള്ളത്തോടെ പാടാർ കുളങ്ങര ഭഗവതി തോറ്റം തുടർന്ന് തൊണ്ടച്ഛൻ തെയ്യം അരങ്ങിലെത്തും. 4 ന് തിങ്കൾ രാവിലെ പൂമാരുതൻ, രക്ത ചാമുണ്ടി, ചെർളത്ത് ഭഗവതി, വിഷ്ണുമൂർത്തി, പാടാർ കുളങ്ങര ഭഗവതി എന്നീ തെയ്യക്കോലങ്ങൾ അരങ്ങിലെത്തും.
5 ന് ചൊവ്വ മേൽ തെയ്യക്കോലങ്ങൾക്ക് പുറമെ ഗുളികൻ ദൈവവും അരങ്ങിലെത്തി ഭക്തരെ അനുഗ്രഹിക്കുന്നതോടെ കളിയാട്ട മഹോൽസവത്തിന് സമാപനമാവും.