
നീലേശ്വരം പടന്നക്കാട് ജുപ്പീറ്റർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നാല്പതാം വാർഷികം മെയ് ഒന്നു മുതൽ മൂന്നു വരെ വിവിധ പരിപാടികളോടുകൂടി ആഘോഷിക്കും മെയ് ഒന്നിനെ രാത്രി 7:00 മണിക്ക് വാർഷികാഘോഷം കെ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും തുടർന്ന് കായംകുളം ദേവാ കമ്മ്യൂണിക്കേഷന്റെ വനിതാ മെസ്സ് നാടകം അരങ്ങേറും മെയ് രണ്ടിന് വൈകിട്ട് 4 മണി മുതൽ സംസ്ഥാന ഇൻവിറ്റേഷൻ കബഡി ടൂർണമെൻറ് നടക്കും 3 ന് രാത്രി ഏഴുമണിക്ക് സാംസ്കാരിക സമ്മേളനം കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്യും. എൻ. പി. വിജയൻ മാസ്റ്റർ പ്രഭാഷണം നടത്തും. തുടർന്ന് ജുപ്പീറ്റർ കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ രാത്രി 10 മണിക്ക് സ്പാർക്ക്സ് ചെമ്മനാട് അവതരിപ്പിക്കുന്ന ഡിജെ വിത്ത് പെർക്യൂഷ്യൻസ് .
ആഘോഷങ്ങളുടെ ഭാഗമായി 27 ന് ഞായറാഴ്ച വൈകിട്ട് 3 മണിക്ക് ക്ലബ്ബിൽ വച്ച് കവിയരങ്ങ് സംഘടിപ്പിക്കും.കവിയരങ്ങിൽ ഗിരിധർ രാഘവൻ,സന്തോഷ് ഒഴിഞ്ഞ വളപ്പ്,പ്രസാദ് കരുവളം,പ്രശാന്തി നീലേശ്വരം,സൂര്യഗായത്രി, സി വി രാജേഷ് ഫ റീന കോട്ടപ്പുറം,
പ്രേമചന്ദ്രൻ ചെമ്പോലതുടങ്ങിയവർ സംബന്ധിക്കും.