കൊടക്കാട്: കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ 1980-81 വർഷത്തെ എസ് എസ് ൽ സി ബാച്ച് ‘പത്താമുദയ ‘ത്തിൻ്റെ രണ്ടാം വട്ട സംഗമം കൊടക്കാട് കദളീ വനത്തിൽ നടന്നു. ‘ഒരു വട്ടം കൂടി ‘എന്നു പേരിട്ട ഒത്തുചേരൽ സ്കൂളിലെ റിട്ട. അധ്യാപകനും തെയ്യംകലാ ഗവേഷകനും എഴുത്തുകാരനുമായ എൻ.ശംഭുനമ്പൂതിരി മാഷ് ഉദ്ഘാടനം ചെയ്തു. ശംഭു മാസ്റ്ററെ റിട്ട. അധ്യാപകൻ കെ.പി. ശ്രീധരൻ മാഷ് പൊന്നാടയണിയിച്ചു. കൊടക്കാട് നാരായണൻ അധ്യക്ഷനായി . സെക്രട്ടരി വി.ദാമോദരൻ, കെ.എൻ. ശ്രീധരൻ നമ്പൂതിരി, റംല ബീവി പി.എം, വി.വി. ഭാസ്ക്കരൻ, എൻ. വീര മണികണ്ഠൻ രാഘവൻ മണിയറ,എ രാമചന്ദ്രൻ, പി.കെ. ലീല, എന്നിവർ സംസാരിച്ചു.കെ.വി. രമണി, കെ. ജനാർദ്ദനൻ, എ. രാജ ഗോപാലൻ, എൻ. വീര മണികണ്ഠൻ, നളിനി. പി, സ്വർണ കുമാരി.കെ.വി. എന്നിവർ ഗാനങ്ങൾ ആലപിച്ചു.
പുതിയ ഭാരവാഹികളായി: കൊടക്കാട് നാരായണൻ ( പ്രസിഡന്റ്), കെ.പി. ബാലകൃഷ്ണൻ ( സെക്രട്ടറി), വി.ദാമോദരൻ (പ്രോഗ്രാം കമ്മറ്റി കൺവീനർ ) എന്നിവരെ തെരെഞ്ഞെടുത്തു.