നീലേശ്വരം നഗരസഭയിലെ പട്ടേനബസ്സ് സ്റ്റോപ്പ്- ബ്ലോക്ക് ഓഫിസ് റോഡ് വീതികൂട്ടി മെക്കാഡം ടാറിങ് ചെയ്യണമെന്ന് പട്ടേന ജനശക്തി വാർഷിക ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് എ വി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി പി.വി നാരായണൻ വർഷീകറിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ എ. തമ്പാൻ നായർ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. കെ.കണ്ണൻ നായർ,പി വി ബാലകൃഷ്ണൻ, എ രാജഗോപാലൻ, പി.കുഞ്ഞമ്പു,പി.രവീന്ദ്രൻ, എം തമ്പാൻ,പി.മുരളീധരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ പി.വി.രാമചന്ദ്രൻ( പ്രസിഡന്റ്), പി.ഗോപാലകൃഷ്ണൻ (വൈസ് പ്രസിഡന്റ്),എ തമ്പാൻ നായർ (സെക്രട്ടറി), കെ,വി.മധുസൂദനൻ(ജോ.സെക്രട്ടറി), കെ വി ദിനേശൻ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.