നീലേശ്വരം പട്ടേന ജനശക്തി സാംസ്കാരികവേദിയിൽ നടത്തിയ ഭാവഗായകൻ പി ജയചന്ദ്രൻ അനുസ്മരണം നീലേശ്വരം മുൻസിപ്പൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി രവീന്ദ്രൻ ജയചന്ദ്രൻ പാടിയ ഗാനങ്ങളിലെ ഈരടികൾ ചൊല്ലി ആശയം വിശദീകറിച്ചും ഗാനാലാപനം നടത്തിയും ഉദ്ഘാടനം ചെയ്തത് ഏറെ ആകർഷകമായി.കക്കുന്നം പദ്മനാഭൻ പണിക്കർ അവതാരകനായി സുരേഷ് ഡോക്ടർ അടക്കം പതിനഞ്ചോളം ഗായകർ വിവിധ ഗാനങ്ങൾ ആലപിച്ചു.പി വി രാമചന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷത യിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എ തമ്പാൻ നായർ സ്വാഗതവും ജയശ്രീ ടീച്ചർ നന്ദിയും പറഞ്ഞു