
നീലേശ്വരം | സർവീസിൽ നിന്ന് വിരമിക്കുന്ന പടന്നക്കാട് നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ.കെ.വി.മുരളിക്ക് കോളേജ് പി ടി എ യാത്രയയപ്പ് നൽകി.
പി ടി എ വൈസ് പ്രസിഡന്റ് വി.വി.തുളസി അധ്യക്ഷത വഹിച്ചു. ഡോ.കെ.വി.മുരളിക്ക് ഉപഹാരവും സമ്മാനിച്ചു. പി ടി എ മുൻ വൈസ് പ്രസിഡന്റ് മൂലക്കണ്ടം പ്രഭാകരൻ, പി ടി എ കമ്മിറ്റി അoഗങ്ങളായ സി.പി. സുരേശൻ, ഓമന, ചന്ദ്രൻ നവോദയ, രവീന്ദ്രൻ, ഡോ. നന്ദകുമാർ കോറോത്ത് എന്നിവർ സംസാരിച്ചു. പി ടി എ എക്സിക്യൂട്ടീവ് സെക്രട്ടറി ഡോ.കെ.ലിജി സ്വാഗതവും എൻ.ജി. ശാലിനി നന്ദിയും പറഞ്ഞു