The Times of North

Breaking News!

യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു   ★  ക്രിക്കറ്റ് കളിച്ചു മടങ്ങുകയായിരുന്ന യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചു   ★  പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു

പരപ്പൻപാറ ഭാ​ഗത്ത് മരത്തിൽ കുടുങ്ങിയ നിലയിൽ മൃതദേഹഭാ​ഗം; മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ ഉൾപ്പെട്ടതെന്ന് സംശയം

വയനാട് ഉരുൾപൊട്ടലിൽ ഉൾപ്പെട്ടതെന്ന് കരുതപ്പെടുന്ന ഒരു മൃതദേഹഭാ​ഗം കൂടി കണ്ടെത്തി. പരപ്പൻപാറ ഭാ​ഗത്ത് നിന്ന് മരത്തിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹഭാ​ഗം കണ്ടുകിട്ടിയിട്ടുള്ളത്. വീണ്ടും തെരച്ചിൽ നടത്തണമെന്ന ആവശ്യം ദുരിത ബാധിതർ ഉന്നയിക്കുന്നതിനിടെയാണ് സംഭവം. തെരച്ചിൽ നടത്തണമെന്ന് ആവശ്യപ്പെട്ട സ്ഥലത്ത് നിന്ന് തന്നെയാണ് മൃതദേഹഭാ​ഗം കിട്ടിയിട്ടുള്ളത്. വയനാട് ഉരുൾപൊട്ടൽ‌ ദുരന്തം നടന്നിട്ട് 3 മാസം പൂർത്തിയായിരിക്കുകയാണ്. ഫയർഫോഴ്സ് സംഘമാണ് മൃതദേഹം കണ്ടെടുത്തത്. വീണ്ടും തെരച്ചിൽ ആവശ്യപ്പെട്ട് ദുരിതബാധിതർ‌ ധർണയടക്കം നടത്തിയിരുന്നു.

Read Previous

വെടിക്കെട്ട് അപകടം മരിച്ച രതീഷ് ചോയ്യംകോട്ടെ ബാർബർ തൊഴിലാളി

Read Next

കെ-റെയിലിനെ പിന്തുണച്ച് കേന്ദ്ര റെയിൽവേ മന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73