കാസർകോട് : നാഗർകോവിൽ- മംഗളൂരു സെൻട്രൽ റൂട്ടിൽ ഓടുന്ന പരശുറാം എക്‌സ്‌പ്രസ് താൽക്കാലികമായി കന്യാകുമാരിയിലേക്ക് നീട്ടി. ബുധനാഴ്‌ച മുതൽ പ്രാബല്യത്തിലാകും. രണ്ടു സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ അധികമായി അനുവദിച്ചതായും റെയിൽവേ അറിയിച്ചു. ഇതോടെ 16 സെക്കൻഡ് ക്ലാസ് കോച്ചുകളും മൂന്ന് ചെയർകാറും രണ്ട് എസി ചെയർകാറുകളും രണ്ട് ഭിന്നശേഷി സൗഹൃദ കോച്ചുകളുമുണ്ടാകും. മൊത്തം 23 കോച്ചും.
രാവിലെ മംഗളൂരു സെൻട്രലിൽനിന്ന് രാവിലെ 5.5 ന് പുറപ്പെടുന്ന ട്രെയിൻ (16649)രാത്രി 9.15 ന് കന്യാകുമാരിയിൽ എത്തും. കന്യാകുമാരിയിൽനിന്ന് വ്യാഴാഴ്‌ച പുലർച്ചെ 3.45 ന് ട്രെയിൻ(16650) പുറപ്പെടും. നാഗർകോവിൽ ജങ്‌ഷനിൽ രാവിലെ 4.05ന് എത്തി 4.10 ന് പുറപ്പെടും. മംഗളൂരു സെൻട്രലിൽ രാത്രി 9.10 ന് എത്തും. മറ്റു സ്‌റ്റേഷനിൽ എത്തുന്ന സമയത്തിൽ മാറ്റമില്ല.