നീലേശ്വരം: മഹാത്മജിയുടെ സ്വപ്നമായ സഹകരണ മേഖലയെ കേരളത്തിൻ്റെ ഗ്രാമങ്ങളിൽ സംഘടിപ്പിക്കാൻ കേളപ്പജി ശ്രമിച്ചപ്പോൾ അദ്ദേഹത്തെ ശാരീരികമായി നേരിട്ട കമ്യൂണിസ്റ്റ് പാർട്ടി ഇന്ന് സഹകരണ പ്രസ്ഥാനത്തിൻ്റെ സംരക്ഷകരായി ചമയുന്നത് വിരോധാഭാസമാണെന്ന് മുൻ കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ടി.വി കോരൻ സ്മാരക സമിതിയുടെ നേതൃത്വത്തിലുള്ള അവാർഡ് ഡോ: കെ.ഇബ്രാഹിം കുഞ്ഞിക്ക് നൽകി സംസാരിക്കുകയായിരുന്നു. അദ്ദേഹം.
സ്മാരക സമിതി പ്രസിഡൻ്റ് മഡിയൻ ഉണ്ണികൃഷ്ണൻ, ഡി.സി സി പ്രസിഡൻ്റ് പി.കെ ഫൈസൽ മുൻ ഡി.സി സി പ്രസിഡൻ്റ് ഹക്കീം കുന്നിൽ, കെ.പി.സി.സി. സെക്രട്ടറി എം. അസ്സിനാർ, കെ.വി സുധാകരൻ, മാമുനി വിജയൻ, പി.കുഞ്ഞിക്കണ്ണൻ ,ഇ ഷജീർ , പി.രമേശൻ നായർ, ടി.വി. കുഞ്ഞിരാമൻ, അഡ്വ : ബിജു ഏലിയാസ് പ്രശാന്ത് കുമാർ.കെ. കെ. എന്നിവർ സംസാരിച്ചു