
പാലക്കുന്ന് കഴകം കളിങ്ങോം പ്രാദേശിക പരിധിയില്‍പ്പെടുന്ന പനയാല്‍ കളിങ്ങോത്ത് വലിയവളപ്പ് വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നടക്കുന്ന തെയ്യംകെട്ടിനുള്ള അന്നദാനത്തിനായി വെള്ളരിയുടെയും കുമ്പളങ്ങയുടെയും വിളവെടുപ്പ് നടന്നു. വിഷരഹിത പച്ചക്കറി അന്നദാനത്തിന് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ പനയാല്‍ വയലില്‍ പള്ളിക്കര പഞ്ചായത്ത് കൃഷിഭവന്റെയും തെയ്യംകെട്ട് ആഘോഷ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് കൃഷി ഇറക്കിയത്. വിളവെടുപ്പ് പള്ളിക്കര കൃഷി ഓഫീസര്‍ പി.വി ജലേശന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അഡ്വ.വിജയന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സി.നാരായണന്‍, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം വൈസ് പ്രസിഡന്റുമാരായ കെ.വി അപ്പു, കൃഷ്ണന്‍ ചട്ടഞ്ചാല്‍, വര്‍ക്കിങ് ചെയര്‍മാന്‍ പി.കെ രാജേന്ദ്രനാഥ്, ശശി കുണ്ടുവളപ്പില്‍, മേലത്ത് ബാലകൃഷ്ണന്‍ നായര്‍, കെട്ടിന്നുള്ളില്‍ രാഘവന്‍ നായര്‍, യുഎഇ കമ്മിറ്റി ട്രഷറര്‍ മുരളി പുത്യകോടി, ജയരാജ് പൂളങ്കര, ചന്ദ്രന്‍ കളിങ്ങോത്ത്, കൃപേഷ് കോട്ടപ്പാറ എന്നിവര്‍ പ്രസംഗിച്ചു. ഏപ്രില്‍ 15ന് കലവറ നിറയ്ക്കും. 16,17 തീയ്യതികളിലാണ് ഇവിടെ വയനാട്ടുകുലവന്‍ തെയ്യംകെട്ട് നടക്കുക.