
മടിക്കൈ ആലമ്പാടി ശ്രീമൂലക്കോത്ത് തറവാട് പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന സാംസ്കാരിക സദസ്സ് മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത ഉദ്ഘാടനം ചെയ്തു. ചെയർമാൻ ടി വി ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. വർക്കിങ്ങ് ചെയർമാൻ വി.കെ ഭാസ്കരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.ഉത്തരമലബാർ തീയ്യ സമുദായ ക്ഷേത്രസംരക്ഷണ സമിതി ചെയർമാൻ രാജൻ പെരിയ കണ്ണൻ മൂലക്കോത്തിന് നൽകി സുവനീർ പ്രകാശനം ചെയ്തു. വിവിധ മേഖലകളിൽ മികവ് നേടിയ തറവാട്ടങ്ങളുടെ മക്കളെ മടിക്കൈ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് സി പ്രഭാകരൻ അനുമോദിച്ചു. തറവാട് പരിധിയിലെ വിവിധ ക്ഷേത്രങ്ങളെ പ്രതിനിധീകരിച്ച് ടി. രതീഷ് , ബിജു പുളുക്കൂൽ, ബാലൻ ചെമ്മട്ടം വയൽ, സുരേന്ദ്രൻ ഒറവിൻ കുണ്ടിൽ, രാജീവൻ ചാർത്താങ്കാൽ, ടി ശശി, ദിവാകരൻ മധുരമ്പാടി, സാമ്പത്തിക കമ്മറ്റി ചെയർമാൻ മോഹനൻ മൂലക്കോത്ത്, മോഹനൻ മൂലക്കോത്ത്, ഐശ്വര്യ കുമാരൻ, സുവനീർ കമ്മറ്റി ചെയർമാൻ രാജൻ മാസ്റ്റർ, കൺവീനർ വിവി ശ്രീധരൻ കിഴക്കുംകര ജനറൽ കൺവീനർ കുഞ്ഞിരാമൻ ചെരിച്ചിൽ എന്നിവർ സംസാരിച്ചു