കേരളീയ സമൂഹത്തില്‍ സ്നേഹ സാന്ത്വനത്തിന്റെ പൂമരത്തണലായിരുന്ന പാണക്കാട് കൊടപ്പനക്കലിലെ സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെയും കേരളത്തിലെയും ദക്ഷിണകാനറയിലെയും പണ്ഡിത ശ്രേഷ്ഠരില്‍ പ്രമുഖനായിരുന്ന ശൈഖുനാ പൂക്കളം അബ്ദുല്ല മുസ്ലിയാരുടെയും പേരില്‍ കുടകിലെ നാപോക്കില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിന്റെ കേരള ഘടകം നിലവില്‍ വന്നു.
സയ്യിദ് മഹമൂദ് സഫ്വാന്‍ തങ്ങള്‍ ഏഴിമല, കീച്ചേരി അബ്ദുള്‍ ഗഫൂര്‍ മൗലവി, സംയുക്ത ജമാഅത്ത് പ്രസിഡണ്ട് പാലക്കി സി കുഞ്ഞാമദ് ഹാജി, സി എച്ച് സെന്റര്‍ ചെയര്‍മാന്‍ തായല്‍ അബൂബക്കര്‍ ഹാജി, ഏ ഹമീദ് ഹാജി, മുബാറക് ഹസൈനാര്‍ ഹാജി, കെ ബി കുട്ടിഹാജി, ടി അബൂബക്കര്‍ ഹാജി, ഇ കെ അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ രക്ഷാധികാരികളാണ്. സംയുക്ത ജമാഅത്ത് മുന്‍ വൈസ് പ്രസിഡണ്ട് സുറൂര്‍ മൊയ്തു ഹാജി (ചെയര്‍മാന്‍), അബ്ദുള്‍ റഹിം റിസ്വി (ജനറല്‍ കണ്‍വീനര്‍), സി കെ നാസര്‍ കൂളിയങ്കാല്‍ (ട്രഷറര്‍), തായല്‍ അബ്ദുള്‍ റഹ്മാന്‍ ഹാജി, കുണിയ ഇബ്രാഹിം ഹാജി, അബ്ദുള്‍ റസാഖ് തായലക്കണ്ടി, സി കെ റഹ്മത്തുള്ള, ടി അബ്ദുള്‍ അസീസ്, മയൂരി അബ്ദുല്ല ഹാജി, ടി റംസാന്‍ (വൈസ് ചെയര്‍മാന്മാര്‍), ബഷീര്‍ ആറങ്ങാടി, സി എച്ച് അബ്ദുള്‍ ഹമീദ് ഹാജി, എം കെ റഷീദ് ഹാജി, കെ ജി ബഷീര്‍, ബി കെ ഫൈസല്‍, മുത്തലിബ് കൂളിയങ്കാല്‍, സി എച്ച് അസീസ് ഹാജി, എ കെ മുഹമ്മദ്, യൂസഫ് ഹാജി അരയി (കണ്‍വീനര്‍മാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. ഗള്‍ഫ് പ്രതിനിധികളായി ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍, കെ എച്ച് ഷംസുദ്ദീന്‍ കല്ലൂരാവി, മുജീബ് മെട്രോ, നാസര്‍ ഫ്രൂട്ട്, ഖാലിദ് കൂളിയങ്കാല്‍, എം കെ അബ്ദുള്‍ റഹ്മാന്‍, അബ്ദുല്ല ആറങ്ങാടി, ഹാഷിം ആറങ്ങാടി, കെ കെ സുബൈര്‍, ഹാരിസ് കൂളിയങ്കാല്‍, കെ കെ മഷൂദ് എന്നിവരെയും തെരഞ്ഞെടുത്തു.