നീലേശ്വരം: പള്ളിക്കര ശ്രീ കേണമംഗലം കഴകം പെരുങ്കളിയാട്ടത്തോടനുബന്ധിച്ചുള്ള കലാ സാംസ്കാരിക പരിപാടിയുടെ ഭാഗമായി ഉത്തര കേരള ചലച്ചിത്രഗാനമത്സരം “ഗീതം – സംഗീതം 2025″സംഘടിപ്പിക്കുന്നു.18 വയസ്സിന് മുകളിലുള്ളവർക്ക് മൽസരത്തിൽ പങ്കെടുക്കാം. മൽസരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 9447646388,9495512741എന്ന വാട്സ് അപ് നമ്പറിൽ പേര്, സ്ഥലം, ഫോൺ നമ്പർ എന്നിവ 2024 ഡിസംമ്പർ 31 നകം രജിസ്റ്റർ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേരെ മാത്രമാണ് സ്ക്രീനിംഗ് മൽസരത്തിൽ പങ്കെടുപ്പിക്കുന്ന ത്. മൂന്ന് റൗണ്ടുകളായാണ് മൽസരങ്ങൾ നടക്കുക, അവസാന റൗണ്ട് മൽസരത്തിൽ നിന്ന് ഏറ്റവും നല്ല ഗായകനെയും, ഗായികയേയും തെരെഞ്ഞെടുക്കും. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകും. കളിയാട്ടത്തേ ടനുബന്ധിച്ച് പ്രശസ്ത സിനിമ പിന്നണി ഗായകരെയും, സംഗീത സംവിധായകരെയും ഉൾപെടുത്തി കൊണ്ടുള്ള മെഗാ സംഗീത വിരുന്നിൽ പാടുവാനുള്ള അവസരവും നൽകും.