The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

പള്ളിക്കര കോസ്മോസ് ക്ലബ്ബ് സൗജന്യ ഓണകിറ്റുകൾ വിതരണം ചെയ്തു.

നീലേശ്വരം പള്ളിക്കരയിലെ കോസ്മോസ് ക്ലബ്ബ് കഴിഞ്ഞ 25 വർഷമായി നടത്തി വരുന്ന സൗജന്യ ഓണക്കിറ്റ് വിതരണം ഈ വർഷവും നടത്തുകയുണ്ടായി. വിതരണോത്ഘാടനം നീലേശ്വരത്തിൻ്റെ ജനകീയ ഡോക്ടർ ഡോ.കെ സി കെ രാജ നിർവ്വഹിച്ചു. ചടങ്ങിൻ ക്ലബ്ബ് പ്രസിഡണ്ട് അഡ്വ.പി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി പി പി സുരേന്ദ്രൻ, ഇൻ്റർനാഷണൽ ഫുട്ബോളർ കെ വിജയകുമാർ, സാകേതം വൃദ്ധസാകേതം ഭാരവാഹി കൃഷ്ണകുമാർ, ക്ലബ്ബ് ട്രഷറർ രാജേഷ് പി വി എന്നിവർ സംസാരിച്ചു. ഡിസംബർ 20 മുതൽ രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ ബാങ്ക് ഓഫ് ബറോഡ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ വച്ച് നടത്തുന്ന അഖിലേന്ത്യാ സെവൻസ് വിജയിപ്പിക്കുവാൻ എല്ലാവരുടേയും സഹകരണം പ്രസിഡണ്ട് അഭ്യർത്ഥിച്ചു.

Read Previous

കേരള ബാങ്ക് നീലേശ്വരം ശാഖയിൽ ലോൺ മേള സംഘടിപ്പിച്ചു.

Read Next

കോട്ടപ്പുറത്തെ എൽബി ദൈനബി അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!