നീലേശ്വരം:നീലേശ്വരം ഇ എം എസ് സ്‌റ്റേഡിയത്തില്‍ സമാപിച്ച ജില്ലാ ജൂനിയര്‍ ആന്‍ഡ് സീനിയര്‍ അത് ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിൽ 206 പോയിൻ്റ് നേടി പളളിക്കര കോസ്മോസ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് പളളിക്കര ഓവറോൾ ചാമ്പ്യൻമാരായി. 147 പോയിൻ്റോടെ എം പി ഇൻ്റർനാഷണൽ സ്കൂൾ പരിയടുക്ക രണ്ടും, 117 പോയിൻ്റോടെ സെൻ്റ് എലിസബത്ത് കോൺവെൻ്റ് സ്കൂൾ വെള്ളരിക്കുണ്ട് മൂന്നാം സ്ഥാനവും നേടി.
സീനിയര്‍ വിഭാഗത്തില്‍ കോസ്മോസിന് 154 പോയിന്റും പെര്‍ളടുക്ക എംപി ഇന്റര്‍നാഷനല്‍ സ്‌കൂളിന് 85 പോയിന്റും വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് കോണ്‍വന്റ് സ്‌കൂളിന് 66 പോയിന്റും ലഭിച്ചു.ജൂനിയര്‍ വിഭാഗത്തില്‍ 62 പോയിന്റോടെ എംപി ഇന്റര്‍നാഷനല്‍ സ്‌കൂളിനാണ് ഒന്നാംസ്ഥാനം. 52 പോയിന്റുമായി നീലേശ്വരം കോസ്‌മോസ്‌രണ്ടാം സ്ഥാനവും 51 പോയിന്റ് നേടിയ വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് കോണ്‍വന്റ് സ്‌കൂള്‍ എന്നിവരാണ് രണ്ടും മൂന്നാം സ്ഥാനവും ലഭിച്ചു. ഓവറോള്‍ ചാമ്പ്യന്മാര്‍ക്ക് ജില്ലാ അത് ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി പി.ഗോപാലകൃഷ്‌ണന്‍ ട്രോഫി സമ്മാനിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്‌ഘാടനവും ഇദ്ദേഹം നിര്‍വഹിച്ചു. അസോസിയേഷന്‍ ട്രഷറര്‍ ടി.ശ്രീധരന്‍ നായര്‍ അധ്യക്ഷനായി. ജനാർദ്ദനൻഅച്ചാംതുരുത്തി, രാജു നിടുങ്കണ്ട ടി.വി.ഗോപാലകൃഷ്‌ണന്‍ എന്നിവർ സംസാരിച്ചു. പടം:ജില്ലാ അത് ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യൻമാരായ പള്ളിക്കര കോസ്മോസിന് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി ഗോപാലകൃഷ്ണൻ ട്രോഫി നൽകുന്നു.