കരിന്തളം:പാലിയേറ്റീവ് കെയർ ദിനത്തിന്റെ ഭാഗമായി ഇന്ന് കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ “സംതൃപ്ത പരിചരണം എല്ലാവരുടെയും അവകാശം “എന്ന സന്ദേശവുമായി സന്ദേശയാത്ര നടത്തി.കരിന്തളം പാലിയേറ്റീവ് സൊസൈറ്റി ഫിസിയോ തെറാപ്പി സെന്ററിൽ നടന്ന പരിപാടി നീലേശ്വരം സബ് ഇൻസ്പെക്ടർ എം വി വിഷ്ണു പ്രസാദ് ഫ്ലാഗ് ഓഫ് ചെയ്തു.പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡണ്ട് കെ പി നാരായണൻ അധ്യക്ഷത വഹിച്ചു. കരിന്തളം ഗവ: കോളേജ് എൻ എസ് എസ് വളണ്ടിയേഴ്സും , പാലിയേറ്റീവ് കെയർ വളണ്ടിയേഴ്സും, അംഗങ്ങളും സന്ദേശ യാത്രയിൽ പങ്കാളികളായി. കരിന്തളം ഗവ: കോളേജ് പ്രിൻസിപ്പാൾ കെ വിദ്യ സംസാരിച്ചു. കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റി ക്കുള്ള കരിന്തളം ഗവൺമെൻറ് കോളേജിന്റെ സഹായധനം ചടങ്ങിൽ വച്ച് കോളേജ് പ്രിൻസിപ്പാൾ കെ വിദ്യ സൊസൈറ്റി പ്രസിഡന്റ് കെ പി നാരായണന് കൈമാറി. സൊസൈറ്റി സെക്രട്ടറി എൻ സി നളിനാക്ഷൻ സ്വാഗതവും സി ഗംഗാധരൻ നന്ദിയും പറഞ്ഞു. കിനാനൂർ കരിന്തളം പഞ്ചായത്തിൽ പൂർണ്ണമായും മടിക്കൈ, കയ്യൂർ-ചീമേനി പഞ്ചായത്തിൻ്റെ ചില പ്രദേശങ്ങളിലും സന്ദേശ യാത്ര പര്യടനം നടത്തും.