മിഡിലിസ്റ്റിലെ അറിയപ്പെടുന്ന ഇവന്റ് മാനേജ് മെന്റ് ഗ്രൂപ്പായ അമേന്‍ഡ്രിയയുടെ ആദ്യ സംരഭത്തിന്റെ ലോഞ്ചിംഗും ആഘോഷ പരിപാടിയുമായ ആഘോഷ്-24 ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കണ്വന്ഷന് സെന്ററായ കാഞ്ഞങ്ങാട് പലേഡിയം കണ്വന്ഷന് സെന്ററില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രശസ്ത സിനിമ നടി -നടന്മാരായ നവ്യനായര്‍, അര്ജുന് അശോകന്, അനു സിത്താര, പാരിസ് ലക്ഷ്മി, ശില്പബാല, പാഷണം ഷാജി, നോബി, ഗായകന്മാരായ കണ്ണൂര്‍ ഷെരീഫ്, ദേവാനന്ദന്, ശ്വേത അശോക്, ഗിന്നസ് വേള്‍ഡ് റെക്കാര്‍ഡര്‍ വൈഷ്ണവി, നടന്മാരായ പ്രസാദ് മുഹമ്മ, കലാഭവന്‍ ജയകുമാര്‍, ജാസ്മിന് മുന്ന എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കും. വൈകീട്ട് ആറു മണി മുതല്‍ രാത്രി പത്ത് മണി വരെയാണ് പരിപാടി. പരിപാടിയില്‍ അമേന്ഡ്രിയ ഗ്രൂപ്പിന്റെ കേരളത്തിലെ ആദ്യ ലോഞ്ചിംഗ് ആണ് നടക്കുന്നത്.
പത്ര സമ്മേളനത്തില്‍ അമന്ഡ്രിയ മാനേജിംഗ് ഡയരക്ടര്‍ രാജ് മോഹന്‍, സ്മൃതി, രാജ് മോഹന്‍, പലേഡിയം എം.ഡി മണികണ്ഠന് മേലത്ത്, മിനി മണികണ്ഠന്, ഇവന്റ് ഡയറക്ടര്‍ ബാലഗോപാല്‍ എന്നിവര്‍ സംബന്ധിച്ചു.
ഫേണ്‍: 7902477577.