കാര്യങ്കോട് പുഴയിൽ നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിൽ പുഴയുടെ മുകൾ ഭാഗത്തേക്ക് ഉപ്പ് വെള്ളം കയറുന്നത് തടയുവാനായി പാലായി റെഗുലേറ്ററിൻ്റെ ഷട്ടറുകൾ 2024 നവമ്പർ 13 -നു ശേഷം താഴ്ത്തുന്നതാണ്. റെഗുലേറ്ററിൻ്റെ മുകൾ ഭാഗത്ത് ജലനിരപ്പ് ക്രമേണ ഉയരുമെന്നതിനാൽ, പുഴയുടെ ഇരുകരകളിലുമുള്ള കർഷകരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു