
വെള്ളാട്ട് : ഗവണ്മെന്റ് എൽ പി സ്കൂൾ വെള്ളാട്ട് അറുപത്തിയെട്ടാം വാർഷികാഘോഷത്തിന്റെയും സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകൻ ചന്ദ്രാംഗതൻ മാസ്റ്റർക്കുള്ള യാത്രയയപ്പിന്റെയും ഭാഗമായി സംഘടിപ്പിച്ച ചിത്രകാര സംഗമം ശ്രദ്ധേയമായി. ആറോളം ചിത്രകാരന്മാരോടൊപ്പം സ്കൂൾ വിദ്യാർത്ഥികളും ചേർന്ന് ക്യാൻവാസിൽ വരകളുടെ വിസ്മയം തീർത്തു.
പാലായി ഷട്ടർ കം ബ്രിഡ്ജ് പരിസരത്ത് സംഘടിപ്പിച്ച പരിപാടി കയ്യൂർ- ചീമേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശാന്ത ഉദ്ഘാടനം ചെയ്തു. കെ സി സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. ചിത്രകല അധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ പ്രമോദ് അടുത്തില മുഖ്യാതിഥിയായി. സി വി വിജയരാജ്, എം. കെ വി ഗോപാലകൃഷ്ണൻ, ടി ഗംഗാധരൻ, അനിത ടീച്ചർ, ഗീതു പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.നവീൻ കുമാർ സ്വാഗതവും രഞ്ജിത്ത് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി. ചിത്രകാരന്മാരായ സി നാണു മുഴക്കോം, സുധീഷ് മുഴക്കോം, ശ്രുതി സുധീഷ്, സാജൻ ബിരിക്കുളം, അബിൻ കൃഷ്ണ കൂക്കോട്ട് തുടങ്ങിയവരും പങ്കെടുത്തു.