മാവുങ്കാൽ:ബൗദ്ധീക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുളള രക്ഷിതാക്കളുടെ സംസ്ഥാന തല കൂട്ടായ്മയായ പെയ്ഡ് (പാരന്റ്സ് അസോസിയേഷൻ ഫോർ ഇന്റലക്ഷ്വലി ഡിസേബ്ൾഡ്) വാർഷിക പൊതുയോഗം ആനന്ദാശ്രമം റോട്ടറി സ്പെഷ്യൽ സ്കൂളിൽ പെയ്ഡ സംസ്ഥാന പ്രസിഡണ്ട് കെ.എം.ജോർജ്ജ് ഉൽഘാടനം ചെയ്തു.
സ്പെഷ്യൽ സ്കൂളുകളിൽ 18 വയസിന് താഴെയുളള 20 കുട്ടികൾ വേണമെന്ന മാനദണ്ഡം അപ്രായോഗികമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. 18 വയസിന് മുകളിലുളള കുട്ടികളുടെ പുനരധിവാസവും സംരക്ഷണവും ഉറപ്പാക്കാൻ നടപടി ഉണ്ടാവണമെന്ന ആവശ്യവും യോഗം ഉന്നയിച്ചു. പെയ്ഡ് ജില്ല പ്രസിഡണ്ട് ടി.മുഹമ്മദ് അസ്ലാം അദ്ധ്യക്ഷനായി. ജില്ല കോഡിനേറ്റർ ആനന്ദാശ്രമം റോട്ടറി സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പാൾ ബീന സുകു പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സിസ്റ്റർ: ജിസ് മരിയ (ജ്യോതി ഭവൻ സ്പെഷ്യൽ സ്കൂൾ,ചിറ്റാരിക്കാൽ ) ആശംസകൾ നേർന്ന് സംസാരിച്ചു. പെയ്ഡ് ജില്ല സെക്രട്ടറി സുബൈർ നീലേശ്വരം സ്വാഗതവും,വൈസ് പ്രസിഡണ്ട് എ.ടി.ജേക്കബ് നന്ദിയും പറഞ്ഞു.
പെയ്ഡ ജില്ല പ്രസിഡണ്ടായി ടി.മുഹമ്മദ് അസ്ലമിനെയും ജനറൽ സെക്രട്ടറിയായി എ.ടി.ജേക്കബ് ചിറ്റാരിക്കാലിനെയുംട്രഷററായി സുബൈർ നീലേശ്വരത്തേയും ജില്ല വാർഷിക പൊതുയോഗം തെരെഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ:
സോജൻ മാത്യു ചുള്ളിക്കര, ഷെമീമ ബദിയടുക്ക (വൈസ് പ്രസിഡണ്ടുമാർ)
കൊട്ടൻകുഞ്ഞി കൊളവയൽ,മേരിക്കുട്ടി ചിറ്റാരിക്കാൽ ( ജോ: സെക്രട്ടറിമാർ)
ബീന സുകു പ്രിൻസിപ്പാൾ റോട്ടറി സ്പെഷ്യൽ സ്കൂൾ, സിസ്റ്റർ ജിസ് മരിയ ജ്യോതിഭവൻ സ്പെഷ്യൽ സ്കൂൾ ചിറ്റാരിക്കാൽ (കോ – ഓർഡിനേറ്റർമാർ )