കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്. ഇന്ന് ബിജെപിയുടെ ദേശീയ ആസ്ഥാനത്തെത്തി പദ്മജ വേണുഗോപാൽ പാര്‍ട്ടി അംഗത്വം സ്വീകരിക്കും. ദേശീയ നേതാക്കളുമായി കഴിഞ്ഞ ദിവസം ഇവര്‍ ചർച്ച നടത്തിയിരുന്നു.
പാർട്ടിയിൽ നിരന്തരം അവഗണന നേരിടുന്നുവെന്ന പരാതിയാണ് പദ്മജയെ കടുത്ത നിലപാടിൽ എത്തിച്ചത്. മൂന്നാം ലോക്സഭാ സീറ്റ് ആവശ്യത്തിൽ നിന്ന് പിൻവാങ്ങാൻ മുസ്ലിംലീഗിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത് പദ്മജയെ വീണ്ടും പിണക്കി. ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും കോൺഗ്രസ് എന്ന വിവരങ്ങൾ പത്മജ നീക്കി. ഇന്ത്യൻ പൊളിറ്റിഷൻ ഫ്രം കേരളയെന്നാണ് ഫേസ്ബുക്കിൽ പുതുതായി ചേർത്തത്.
മുൻ മുഖ്യമന്ത്രിയും കോൺഗ്രസിൻ്റെ സമുന്നത നേതാവുമായിരുന്ന കെ കരുണാകരൻ്റെ മകളെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്വന്തം പാളയത്തിലെത്തിക്കാൻ കഴിഞ്ഞത് ബിജെപി പ്രചാരണ ആയുധമാക്കും. നേരത്തെ എ കെ ആൻ്റണിയുടെ മകൻ അനിൽ ആൻ്റണിയും ബിജെപി പാളയത്തിലെത്തിയിരുന്നു.