കാഞ്ഞങ്ങാട്: മഹാകവി പി.കുഞ്ഞിരാമൻ നായർ പല കാലങ്ങളിൽ പടരുന്ന കവിയാണെന്നും ഇനിയും ധാരാളം പഠിക്കാനുള്ള അപൂർവ്വ പ്രതിഭകൂടിയാണ് അദ്ദേഹമെന്നും ഡോ.ആർ. ചന്ദ്രബോസ് പറഞ്ഞു. കാഞ്ഞങ്ങാട് പി സ്മാരക സമിതി പി.സ്മാരക മന്ദിരത്തിൽ സംഘടിപ്പിച്ച “പി സ്മൃതി “യിൽ അനുസ്മരണഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പി. സാഹിത്യ പുരസ്കാരം നേടിയ എൻ പ്രഭാകരൻ്റെ ഞാൻ മാത്രമല്ലാത്ത ഞാൻ എന്ന പുസ്തകം ഇ പി രാജഗോപാലൻ പരിചയപ്പെടുത്തി. കടാങ്കോട് പ്രഭാകരൻ എഡിറ്റ് ചെയ്ത് സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച “അനേകം ഓർമ്മകളിൽ പി.കുഞ്ഞിരാമൻ നായർ “എന്ന പുസ്തകം ഡോ.എ.എം.ശ്രീധരൻ സി.പി.ശുഭയ്ക്ക നൽകി പ്രകാശനം ചെയ്തു. സാഹിത്യ പുരസ്കാര ഫലകം രൂപകല്പന ചെയ്ത വിവേക് ബോവിക്കാനത്തെ കുഞ്ഞിക്കണ്ണൻ കക്കാണത്ത് ആദരിച്ചു. പി.മുരളീധരൻ അധ്യക്ഷനായി. ഡോ.കെ.വി.സജീവൻ സ്വാഗതവും രാമകൃഷ്ണൻ വാണിയമ്പാറ നന്ദിയും പറഞ്ഞു. തുടർന്ന് പി.കലാകേന്ദ്രത്തിലെ കലാകാരികൾ തിരുവാതിരക്കളി അവതരിപ്പിച്ചു.