ചാത്തമത്ത് ആലയിൽ ശ്രീ പാടാർ കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഒറ്റക്കോല മഹോത്സവം 2025 മാർച്ച് 2,3 ദിവസങ്ങളിലായി നടക്കുകയാണ് ഒറ്റക്കോലത്തിന്റെ ഭാഗമായുള്ള നാൾ മരം മുറിക്കൽ ചടങ്ങ് ഭക്തിയാദരപൂർവ്വം നടന്നു ചാത്തമത്ത് പി വി ഭാസ്കരന്റെ വീട്ടു പറമ്പിൽ നിന്നുമാണ് നാൾ മരം മുറിച്ചത്. ക്ഷേത്ര കമ്മിറ്റിക്കാർ , ആചാരക്കാർ , സ്ഥാനികരും ബാല്യക്കാരും മാതൃ സമിതി .ആഘോഷ കമ്മിറ്റി അംഗങ്ങൾ അടക്കം വൻ ജന പങ്കാളിത്തം ഉണ്ടായി നാട്ടുകാരുടെ വൻ പങ്കാളിത്തത്തോടെയാണ് ക്ഷേത്ര സ്ഥാനത്ത് നാൾ മരം എത്തിച്ചത് തുടർന്ന് അന്നദാനവും ഉണ്ടായി. ഒറ്റക്കോലത്തിന്റെ ഭാഗമായി കലാസാംസ്കരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.