
കാസർകോട്: ഉദയഗിരി ശ്രീ വിഷ്ണു മൂർത്തി ക്ഷേത്രത്തിൽ നടക്കുന്ന തിയ്യമഹാസഭ “ആരൂഢം”2025ൻ്റെ സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പ്രസിഡന്റ് വിശ്വംഭര പണിക്കരുടെ അധ്യക്ഷതയിൽ സംസ്ഥാന അധ്യക്ഷൻ ഗണേശ് അരമങ്ങാനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സുനിൽ ചാത്തമത്ത്, ദാമോദരൻ കൊമ്പത്ത്, സതീശൻ പുലിക്കുന്ന്, മഹിളാ ജില്ലാ വൈസ് പ്രസിഡന്റ് ടി.വി. ഷീബ, ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി കെ.വി.പ്രസാദ് സ്വാഗതവും, ജില്ലാ മഹിളാ സെക്രട്ടറി സുധാഭാ നന്ദിയും പറഞ്ഞു.