ജില്ലാ ശിശുക്ഷേമ സമിതി നവംബർ 14 ന് സംഘടിപ്പിക്കുന്ന ശിശുദിന പരിപാടിയിൽ ഭാഗമായി ഒക്ടോ : 27 ന് കാഞ്ഞങ്ങാട് ഹോസ്ദുർഗ്ഗ് ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ സംഘടിപ്പിക്കുന്ന വർണ്ണോത്സവം വിജയിപ്പിക്കാൻ സംഘാടക സമീതി രൂപീകരിച്ചു. ശിശുദിന റാലിയിൽ
പ്രധാനമന്ത്രി, പ്രസിഡണ്ട് , പ്രതിപക്ഷനേതാവ് , സ്പീക്കർ എന്നീ പദവികളിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി
എൽ പി , യു പി വിഭാഗത്തിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ജില്ലാതല പ്രസംഗ മത്സരവും സാഹിത്യ രചനാ മത്സരങ്ങളും , നാടൻ പാട്ട് , ലളിത ഗാനം , കവിതാലാപനം , കഥ പറച്ചിൽ എന്നീ മത്സരങ്ങളുമാണ് സംഘടിപ്പിക്കുക . യു.പി. മുതൽ ഹയർ സെക്കൻ്ററി വരെയുള്ള കുട്ടികൾക്ക് ഉപന്യാസമത്സരവും, എൽ.പി മുതൽ ഹയർ സെക്കൻ്ററി വരെയുള്ള കുട്ടികൾക്ക് ലളിതഗാനം , നാടൻ പാട്ട് കവിതാലാപനം , കഥാരചന . കവിതാ രചനാമത്സരവും , എൽ.പി വിഭാഗത്തിന് മാത്രമായി കഥ പറച്ചിൽ മത്സരങ്ങളും സംഘടിപ്പിക്കും .
എൽ.പി വിഭാഗം പ്രസംഗ മത്സരത്തിൽ കുട്ടികളുടെ ചാച്ചാജി എന്നതാണ് വിഷയം . യു.പി. പ്രസംഗ മത്സരത്തിൻ്റെയും , സാഹിത്യ രചനാ മത്സരങ്ങളുടെയും വിഷയം അരമണിക്കൂർ മുമ്പ് നൽകും . മുമ്പ് ശിശുദിന റാലിയിൽ പദവികൾ വഹിച്ചവരെ പ്രസംഗ മത്സരത്തിലേക്ക് പരിഗണിക്കില്ല .
കാഞ്ഞങ്ങാട് ഹോസ്ദുർഗ്ഗ് ഹൈസ്കൂളിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗം കാഞ്ഞങ്ങാട് നഗര സഭ ചെയർപേഴ്സൺ കെ വി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ടി.എം.എ കരീം വിശദീകരണം നടത്തി, സതീശൻ കെ ,ജയപാലൻ കെ.വി, ഭാനുമതി, എന്നിവർ സംസാരിച്ചു.എം.വി.നാരായണൻ സ്വാഗതവും, സി.വി.ഗിരീശൻ നന്ദിയും രേഖപ്പെടുത്തി.
ഭാരവാഹികൾ: ചെയർപേഴ്സൺ – കെ വി സുജാത ടീച്ചർ
കൺവീനർ: സി.വി.ഗിരീശൻ