
തീയറ്റർ ഗ്രൂപ്പ് കാഞ്ഞങ്ങാട്, രാവണേശ്വരം ശോഭന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സഹകരണത്തോടുകൂടി ഏപ്രിൽ 18 19 20 തീയതികളിലായി രാവണേശ്വരത്തു വച്ച് നടത്തുന്ന തിങ്കളും താരങ്ങളും, കുട്ടികളുടെ നാടക ക്യാമ്പിന്റെ നടത്തിപ്പിനായുള്ള സംഘാടകസമിതി രൂപീകരിച്ചു
രക്ഷാധികാരികളായി,ഗോവിന്ദൻ പള്ളിക്കാപ്പിൽ, സി. എം.രാധാകൃഷ്ണൻ നായർ, കെ കൃഷ്ണൻ അഡ്വക്കറ്റ് എംസി ജോസ്, പ്രൊഫ സി. ബാലൻ,രാജ്മോഹൻ നീലേശ്വരം എന്നിവരെയും ചെയർമാനായി, കെ വി കൃഷ്ണൻ ജനറൽ കൺവീനറായി ശ്രീ നാരായണൻ എന്നിവരെയും
തെരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. കെ വി കൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ തിയേറ്റർ ഗ്രൂപ്പ് ചെയർമാൻ മണി രാജ് സെക്രട്ടറി വിനീഷ് വെള്ളിക്കോത്ത് ശോഭന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സെക്രട്ടറി ഗംഗാധരൻ പള്ളിക്കാപ്പിൽ തുടങ്ങിയവർ പങ്കെടുത്തു