ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തട്ടാച്ചേരി 16-ാം വാർഡ് കൺവെൻഷൻ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എറുവാട്ട് മോഹനൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി കെ.രാജീവൻ അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സലാവുദ്ദീൻ, ഐ.എൻ.ടി.സി. ജില്ലാ സെകട്ടറി വിനോദ് അരമന,മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി കരുണാരൻ, പി. ദാമോദരൻ മാസ്റ്റർ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ഇ എൻ. പത്മാവതി ,മണ്ഡലം സെകട്ടറി ടി.വി.ആർസൂരജ്,സി.വി രമേശൻ എന്നിവർ സംസാരിച്ചു സെക്രട്ടറി രജീഷ് മാവിങ്കൽ സ്വാഗതവും, വാർഡ് പ്രസിഡണ്ട് മനോജ് അരമന നന്ദിയും പറഞ്ഞു.